എന്റെ വാക്കുകള്‍ കുറിച്ചിടുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും- രാഹുല്‍ ഗാന്ധി

ജയ്പൂര്‍: ബിജെപിയെ മുട്ടുകുത്തിക്കാന്‍ കെല്‍പ്പുളള ഏക പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണെന്ന് രാഹുല്‍ ഗാന്ധി. ഫാസിസത്തിനെതിരെ ഉറച്ച പ്രത്യയശാസ്ത്രമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബിജെപിയെ കോണ്‍ഗ്രസ് നിശ്ചയമായും താഴെയിറക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയെ നേരിടാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിട്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര നൂറുദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോണ്‍ഗ്രസിന്റെ കാലം അവസാനിച്ചു എന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. പക്ഷെ, കോണ്‍ഗ്രസ് പാര്‍ട്ടിയെ അങ്ങനെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് എനിക്ക് പറയാന്‍ കഴിയും. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തിവയ്‌ച്ചോളു. ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും. കോണ്‍ഗ്രസിനെ ആരും വിലകുറച്ച് കാണരുത്. ലക്ഷക്കണക്കിനുളള പാര്‍ട്ടി പ്രവര്‍ത്തകരാണ് നമ്മുടെ ശക്തി. പ്രവര്‍ത്തകരെ നന്നായി വിനിയോഗിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാനാവും.'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയെ നേരിടാന്‍ ധൈര്യമുളളവര്‍ മാത്രം പാര്‍ട്ടിയില്‍ നിന്നാല്‍ മതിയെന്നും മറ്റുളളവര്‍ക്ക് പുറത്തുപോകാമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് അതിന്റെ യഥാര്‍ത്ഥ ശക്തിയിലേക്ക് നടന്നടുക്കുകയാണെന്നും ഈ യാത്രയില്‍ താന്‍ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More