നോയിഡ: ബോളിവുഡ് നടി ഐശ്വര്യാ റായുടെ പേരില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി ഉത്തര്‍പ്രദേശില്‍ മൂന്ന് വിദേശികള്‍ അറസ്റ്റില്‍. രണ്ട് നൈജീരിയന്‍ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ് ഗ്രേറ്റര്‍ നോയിഡയില്‍വെച്ച് അറസ്റ്റിലായത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതികളില്‍നിന്ന് പതിനൊന്ന് കോടി രൂപയുടെ വ്യാജ കറന്‍സിയും ഇത് നിര്‍മ്മിക്കാനുളള ഉപകരണങ്ങളും വ്യാജ പാസ്‌പോര്‍ട്ടുകളുമാണ് കണ്ടെടുത്തത്. ഐശ്വര്യാ റായുടെ വ്യാജ പാസ്‌പോര്‍ട്ടും ഇവരുടെ കൈവശമുണ്ടായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1.81 കോടി രൂപ തട്ടിയെടുത്തെന്ന റിട്ടയേര്‍ഡ് ആര്‍മി കേണലിന്റെ പരാതിയിലാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ 3000 യുഎസ് ഡോളര്‍ (2.5 ലക്ഷം രൂപ) 10, 500 പൗണ്ട്‌സ് (10.60 ലക്ഷം), 10.76 കോടിയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി എന്നിവ പിടികൂടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് വര്‍മ്മ അറിയിച്ചു. കൂടുതല്‍ പരിശോധനയ്ക്കായി പ്രതികളുടെ ലാപ്‌ടോപ്പുകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ വിസകളുടെയും പാസ്‌പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ കണ്ടെത്തിയതെന്നും ആ വ്യാജ പാസ്‌പോര്‍ട്ടുകളിലൊന്നില്‍ നടി ഐശ്വര്യാ റായുടെ ചിത്രം പതിച്ചിരുന്നുവെന്നും അഭിഷേക് വര്‍മ്മ വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികള്‍ ഹാര്‍ഡ്‌കോര്‍ സൈബര്‍ ക്രിമിനലുകളാണെന്നും മാട്രിമോണിയല്‍ സൈറ്റുകള്‍, സോഷ്യല്‍ മീഡിയാ സൈറ്റുകള്‍, ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങിയവയിലൂടെ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.