ശ്വസിക്കുന്ന വായുവില്‍പോലും വര്‍ഗീയതയും വംശീയതയും കുത്തിനിറയ്ക്കുന്നവര്‍; ടി ജി മോഹന്‍ദാസിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ

പാലക്കാട്: ഫ്രാന്‍സ് ടീമിനെയും ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയെയും അധിക്ഷേപിച്ചുളള ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിന്റെ ട്വീറ്റിനെതിരെ ഷാഫി പറമ്പില്‍ എംഎല്‍എ. ശ്വസിക്കുന്ന വായുവില്‍പോലും വംശീയതയും വര്‍ഗീയതയും കുത്തിനിറയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ എംബാപ്പെയാണ് പ്രശ്‌നമെന്ന് ഷാഫി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.

'ഇവര്‍ക്ക് എന്തൊക്കെയാണ് പ്രശ്‌നങ്ങള്‍?  എംബാപ്പെയുടെ തൊലിയുടെ നിറം, ദീപികയുടെ ബിക്കിനിയുടെ നിറം, ചിലരുടെ വസ്ത്രം, ചിലപ്പോള്‍ ഭക്ഷണം... ശ്വസിക്കുന്ന വായുവില്‍പോലും വംശീയതയും വര്‍ഗീയതയും കുത്തിനിറയ്ക്കുന്നവര്‍ക്ക് ഇപ്പോള്‍ പ്രശ്‌നം എംബാപ്പെയാണ്. ലോകത്തെ വിസ്മയിപ്പിച്ച പ്രകടനം ഫൈനലില്‍ പുറത്തെടുത്ത എംബാപ്പെയിലും സംഘപരിവാര്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റികളുടെ 'ചാന്‍സിലര്‍' കണ്ടതും 'തൊലിനിറം' തന്നെ. സ്വാഭാവികം'- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'ഫ്രഞ്ചുകാര് വെളുത്തുതുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്. ഇതിപ്പോ എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍. ആ എംബാപ്പെയെ രാത്രിയിലെങ്ങാനും വഴിയില്‍ കണ്ടാല്‍ നമ്മള്‍ ഞെട്ടി ഏഴുദിവസം പനിച്ചുകിടക്കും'-എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More