കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്

കോട്ടയം: ജാതിവിവേചനം അടക്കമുളള പ്രശ്‌നങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ട്‌സ് അടച്ചിടാന്‍ കളക്ടറുടെ ഉത്തരവ്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന നിരാഹാരസമരത്തില്‍ അനിഷ്ടസംഭവങ്ങളുണ്ടായേക്കാം എന്ന സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാഴ്ച്ചത്തേക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിടുക. ഹോസ്റ്റലുകള്‍ ഒഴിയണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഹോസ്റ്റല്‍ വിടില്ലെന്നും സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പദവിയില്‍നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുളള വിദ്യാര്‍ത്ഥികളുടെ സമരം മൂന്നാഴ്ച്ച പിന്നിട്ടിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് നിരാഹാരസമരത്തിലേക്ക് കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. അതേസമയം, ശങ്കര്‍മോഹനെതിരായ ജാതിവിവേചന പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ പുതിയ കമ്മീഷനെ നിയമിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ നിയമസഭാ സെക്രട്ടറി എന്‍ കെ ജയകുമാര്‍ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളോടും തൊഴിലാളികളോടും ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ജാതിവിവേചനം കാണിച്ചു എന്നാണ് പരാതി. സ്ഥാപനത്തിലെ ജീവനക്കാരെക്കൊണ്ട് നിര്‍ബന്ധിച്ച് വീട്ടുജോലി ചെയ്യിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. ശങ്കര്‍ മോഹന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിശ്വസ്തനായതിനാല്‍ സര്‍ക്കാരുമായുളള ബന്ധം ഉപയോഗിച്ച് ഇയാളെ സംരക്ഷിക്കുകയാണെന്നും ആരോപണമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More