രാഹുല്‍ ഗാന്ധി നെഹ്രുവിനെപ്പോലെ; പ്രസംഗങ്ങള്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്നു- എം കെ സ്റ്റാലിന്‍

ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനോട് ഉപമിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ എം കെ സ്റ്റാലിന്‍. ''രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയും തന്റെ മുത്തച്ഛനുമായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെ ആണ് രാഹുല്‍ ചിലപ്പോള്‍ സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്''- സ്റ്റാലിന്‍ പറഞ്ഞു. 

''രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഗോഡ്സേയുടെ പിന്‍ഗാമികള്‍ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കാരണം അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് സംസാരിക്കുന്നത്. രാഹുലിന്റെ പ്രസംഗം പലപ്പോഴും നെഹ്രുവിനെപ്പോലെയാണ്. അദ്ദേഹം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രതീകമായിരുന്നു, അക്കാരണം കൊണ്ടാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒരുപോലെ എല്ലാ മതേതരവിശ്വാസികളും വാഴ്ത്തുന്നത്. ഗാന്ധിയെ പോലെയും നെഹ്രുവിനപോലെയുമുള്ള നേതാക്കള്‍ ഇന്ന് രാജ്യത്തിനാവശ്യമാണ്-" എം കെ സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മാമാനിതര്‍ നെഹ്‌റു' എന്ന പേരില്‍ തമിഴ്നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം ഗോപ്പണ്ണ രചിച്ച പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് രാഹുല്‍ ഗാന്ധിയെ മുഖ്യമന്ത്രി സ്റ്റാലിന്‍ നെഹ്‌റുവിനോട് ഉപമിച്ചത്. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More