കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി പ്രഖ്യാപനവും നോട്ടുനിരോധനം പോലെ 8 നിലയില്‍ പൊട്ടി- തോമസ്‌ ഐസക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനാണെന്ന് മുന്‍ ധനമന്ത്രി തോമസ്‌ ഐസക്ക്. ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോമസ്‌ ഐസക്ക് കൂട്ടിച്ചേര്‍ത്തു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

അഞ്ചുവർഷംകൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വീൺവാക്കായി. 2016 ഫെബ്രുവരി 28-ലെ കർഷകറാലിയിലാണ് അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ലക്ഷ്യമായി ഇതു പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ തന്നെ ട്വീറ്റ് ചിത്രത്തിലുണ്ട്.

തുടർന്ന് നീതി ആയോഗ് വിശദമായ ഒരു നയരേഖ പുറപ്പെടുവിച്ചു. അതുപ്രകാരം 2004-05-നും 2011-12-നും ഇടയിൽ 7.5 ശതമാനം വീതം ഉയർന്ന കൃഷിക്കാരുടെ വരുമാനം 2011-12-നും 2015-16-നും ഇടയിൽ പ്രതിവർഷം 0.44 ശതമാനം വീതമേ വളർന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് കർഷകരുടെ വരുമാനം  അഞ്ച് വർഷംകൊണ്ട് ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനം വരുന്നത്. നീതി ആയോഗ് കണക്കുകൂട്ടാൻ ഉപയോഗിച്ച അതേ രീതിസമ്പ്രദായം തന്നെ അവലംബിക്കുകയാണെങ്കിൽ 2016-17-നും 2020-21-നും ഇടയിൽ കൃഷിക്കാരുടെ വരുമാനം 1.5 ശതമാനം വീതം പ്രതിവർഷം കുറയുകയാണുണ്ടായത്. മോദിയുടെ പ്രഖ്യാപനങ്ങളിൽ എട്ടുനിലയിൽ പൊട്ടിയ നോട്ടുനിരോധനം കഴിഞ്ഞാൽ പിന്നെ റെക്കോർഡ് കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനായിരിക്കും.

മുഖം രക്ഷിക്കാൻ ഇപ്പോൾ 2015-16 അടിസ്ഥാന വർഷമായി കണക്കുകൂട്ടണമെന്ന വാദവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. ആ വർഷം കടുത്ത വരൾച്ചയുടെയും വരുമാന ഇടിവിന്റെയും വർഷമായിരുന്നു. അതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിലെ വളർച്ച ഈ തകർച്ചയുമായി താരതമ്യപ്പെടുത്തിക്കൊണ്ടാകുമ്പോൾ മെച്ചപ്പെടും. പക്ഷേ, ഇങ്ങനെ കണക്കുകൂട്ടിയാലും പ്രതിവർഷം 0.6 ശതമാനം വീതമേ കാർഷിക വരുമാനം വളർന്നുള്ളൂ. 2021-22-ലെ കണക്കുകൾ ലഭ്യമായിട്ടില്ല. എത്ര വേഗത്തിൽ ഈ വർഷം വളർന്നാലും വരുമാനം ഇരട്ടിയാകില്ലായെന്നു തീർച്ച.

കൃഷിക്കാരുടെ വരുമാനത്തിന് എന്താണു സംഭവിച്ചത്. ദേശീയ സ്ഥിതിവിവര കണക്ക് ഓഫീസ് (NSO) കൃഷിക്കാരുടെ വരുമാനം സംബന്ധിച്ച് സ്ഥിതി അവലോകന സർവ്വേകൾ (SAS) നടത്താറുണ്ട്.  2014-ലെ SAS സർവ്വേ പ്രകാരം കൃഷിക്കാരുടെ മൊത്തം വരുമാനത്തിൽ വിളകളിൽ നിന്നുള്ള വരുമാനം 48 ശതമാനം ആയിരുന്നു. എന്നാൽ 2021-ലെ SAS സർവ്വേ പ്രകാരം അത് 37 ശതമാനമായി കുറഞ്ഞു. കാർഷിക ഇൻപുട്ടുകളുടെ വില ഉയർന്നു. ഉൽപ്പന്നങ്ങളുടെ വില ഉയർന്നില്ല. ഉൽപ്പാദനക്ഷമത വളരെ പതുക്കെയാണ് ഉയർന്നത്. അതുകൊണ്ട് കാർഷിക വരുമാനം കുറഞ്ഞു. കാർഷിക സംസ്കരണ-വിപണന മേഖലയിലേക്കുള്ള കോർപ്പറേറ്റുകളുടെയും മറ്റും കടന്നുവരുവുമൂലമായിരിക്കാം കൃഷിക്കാരുടെ ബിസിനസ് വരുമാനം 8 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറഞ്ഞു.

അതേസമയം ശമ്പളം, കൂലിവേല എന്നിവയിൽ നിന്നുള്ള വരുമാനം 32 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. കൃഷിക്കാർ കൂടുതൽ കൂലിവേലയ്ക്കോ ശമ്പളപണിക്കോ പോകാൻ നിർബന്ധിതരായി. മൃഗപരിപാലനമാണ് കൃഷിക്കാരുടെ രക്ഷയ്ക്കായി എത്തിയത്. അതിൽ നിന്നുള്ള വിഹിതം 12 ശതമാനത്തിൽ നിന്നും 16 ശതമാനമായി ഉയർന്നു. 

ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം പോലുള്ള പല സംസ്ഥാനങ്ങളിലും ഇതിനകം നാമമാത്രമായ വില മാത്രമേ റേഷന് ഈടാക്കുന്നുള്ളൂ. അതുകൊണ്ട് നമ്മെപ്പോലുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം ഒരു മാറ്റവും സൃഷ്ടിക്കില്ല. അതേസമയം അഞ്ച് കിലോ അരിയും ഗോതമ്പും 2020 മാർച്ച് മുതൽ സൗജന്യമായി നൽകിക്കൊണ്ടിരുന്ന പ്രധാനമന്ത്രി ഖരീബ് കല്യാൺ യോജന പദ്ധതി നിർത്തലാക്കിയതിന്റെ നഷ്ടവും സഹിക്കണം. ഇതുപോലെ ചില മറ്റു പൊടിക്കൈകൾകൂടി നടത്താൻ കേന്ദ്ര സർക്കാർ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രഖ്യാപനങ്ങൾ കാർഷിക മേഖലയിലെ സമ്പൂർണ്ണ പരാജയത്തിന്റെ കുറ്റസമ്മതമാണ്.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 17 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More