സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് വ്യക്തിപരമായി എതിര്‍പ്പില്ല- രമേഷ് പിഷാരടി

കൊച്ചി: സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് നടന്‍ രമേഷ് പിഷാരടി. ഒരുപാട് ജനങ്ങളുടെ വിശ്വാസത്തിന്റെ കാര്യമാണതെന്നും തന്റെ വ്യക്തിപരമായ നിലപാടിന് അവിടെ പ്രസക്തിയില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു. മാളികപ്പുറം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം. 

'സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. അതുകൊണ്ട് നാളെ ഞാന്‍ നാല് സ്ത്രീകളെ അവിടെ കയറ്റണമെന്നും നിര്‍ബന്ധമില്ല. അതൊക്കെ അവരുടെ ചോയ്‌സ് ആണല്ലോ. എന്റെ വ്യക്തിപരമായ നിലപാടിന് ഇവിടെ പ്രസക്തിയില്ല. വിശ്വസിക്കുന്ന, അതില്‍തന്നെ ജീവിക്കുന്ന ഒരുപാടുപേരുണ്ട്. ഈ സമൂഹത്തില്‍ ജനിച്ചുവീഴുന്ന ഓരോ കുട്ടിയെയും പത്തിരുപത് വര്‍ഷം ട്രെയ്ന്‍ ചെയ്‌തെടുക്കുകയാണ്. വളരെ സിസ്റ്റമാറ്റിക്കായ ഒരു സമൂഹം ഇവിടെയുണ്ട്. എനിക്ക് പുരോഗമനം ഉണ്ടെന്നു കരുതി അവരില്‍ ഞാനത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. എന്റെ ചിന്തകള്‍ മറ്റൊരാളിലേക്ക് കടത്താനാവില്ല'- രമേഷ് പിഷാരടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം ഡിസംബര്‍ മുപ്പതിനാണ് തിയറ്ററുകളിലെത്തിയത്. കല്യാണി എന്ന എട്ടുവയസുകാരിയുടെയും അവള്‍ സൂപ്പര്‍ ഹീറോയായി കാണുന്ന അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More