പ്ലാസ്റ്റിക് കവര്‍ നിരോധനം റദ്ദാക്കി; നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല- ഹൈക്കോടതി

കൊച്ചി: പ്ലാസ്റ്റിക് മാലിന്യപ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പ്ലാസ്റ്റിക് കവര്‍ നിരോധനം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എന്‍ നരേഷിന്‍റെ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി കടകളില്‍ സാധനങ്ങള്‍ നല്‍കാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന 60 ജി എസ് എമ്മില്‍ താഴെയുള്ള കവറുകളുടെ നിരോധനം എടുത്തുകളഞ്ഞ കോടതി, ഇത്തരമൊരു നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് വ്യക്തമാക്കി. 

പ്ലാസ്റ്റിക് ക്യാരി കവറുകള്‍ നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ അങ്കമാലി സ്വദേശിയായ തിരുമേനി എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിധി.പ്ലാസ്റ്റിക് മാലിന്യ നിയന്ത്രണ ചട്ടപ്രകാരം സംസ്ഥാന സര്‍ക്കാരിന് പ്ലാസ്റ്റിക് കവര്‍ നിരോധിക്കാനുള്ള അധികാരമില്ലെന്നും ആ അധികാരം കേന്ദ്രത്തില്‍ അധിഷ്ഠിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായി നിലനില്‍ക്കാത്ത നിരോധനമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ടാണ് റദ്ദാക്കുന്നതെന്നും കോടതി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ ഗ്രാമപഞ്ചായത്തുതലത്തിലും ജില്ലാതലത്തിലും പ്ലാസ്റ്റിക് കവര്‍ നിരോധന മേഖലകള്‍ ഉണ്ടാക്കാന്‍ സന്നദ്ധ സംഘടനകളും റെസിഡന്‍സ് അസോസിയേഷനുകളും വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടയിലാണ് നിരോധനം റദ്ദാക്കിയ കോടതി ഉത്തരവ് വന്നിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More