സിഖ് വികാരം ഉയര്‍ത്തിക്കാട്ടി പഞ്ചാബിലെ ഭാരത് ജോഡോ യാത്ര തടയണമെന്ന് അകാലിദളും ബിജെപിയും; പാഴ് ശ്രമമാകുമെന്ന് രാഹുല്‍

ചണ്ഡീഗഡ്: ഭാരത് ജോഡോ യാത്രയെ ആര്‍ക്കും തടയാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും വേറിട്ട പാതയാണ് രാജ്യത്തിന് കാണിച്ചുകൊടുക്കേണ്ടതെന്നും അതിനാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യാത്ര പരാജയപ്പെടുമെന്ന് ബിജെപിയും ആര്‍എസ്എസും പരിഹസിച്ചു എന്നാല്‍ പഞ്ചാബിലും ജനങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സിഖ് സമുദായത്തെ വഞ്ചിച്ചുവെന്നും യാത്ര ബഹിഷ്‌കരിക്കണമെന്നും ബിജെപി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഭാരത് ജോഡോ യാത്ര നിലവില്‍ പഞ്ചാബിലാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിരോമണി ആകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രംഗത്തെത്തിയിരുന്നു. പഞ്ചാബിനെയും സിഖുകാരെയും വഞ്ചിക്കുകയും സിഖുകാരുടെ ആരാധനാലയങ്ങള്‍പോലും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ഗാന്ധി കുടുംബത്തിന്റെ പിന്‍ഗാമിയായ രാഹുല്‍ ഗാന്ധിയെ സ്വാഗതംചെയ്യാനുളള കോണ്‍ഗ്രസിന്റെ ആവേശം കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഇന്നുവരെ ആ കുടുംബം മാപ്പുപറഞ്ഞിട്ടില്ല. എന്നിട്ടും നിങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണോ' എന്നാണ് ഹര്‍സിമ്രത് കൗര്‍ ചോദിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ ഫത്തേഗഡ് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ചാണ് രാഹുല്‍ പഞ്ചാബിലെ ഭാരത് ജോഡോ യാത്ര പര്യടനം ആരംഭിച്ചത്. ഏഴുദിവസമാണ് പദയാത്ര പഞ്ചാബില്‍ പര്യടനം നടത്തുന്നത്. പത്താന്‍കോട്ടില്‍ മഹാറാലി സംഘടിപ്പിക്കും. തുടര്‍ന്ന് മാധോപൂര്‍ വഴിയാണ് ജമ്മു കശ്മീരില്‍ പ്രവേശിക്കുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി 26-ന് ജമ്മു കശ്മീരില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടന്നുപോയ സംസ്ഥാനങ്ങളിലെല്ലാം യാത്രയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More