മുഖ്യമന്ത്രി സ്ഥാനാര്‍ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല - ശശി തരൂര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദവി ചര്‍ച്ചയില്‍ വിശദീകരണവുമായി ശശി തരൂര്‍ എം പി. നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. താരിഖ് അന്‍വറിനോടും ഹൈക്കമാന്‍ഡിനോടും തര്‍ക്കത്തിനില്ലെന്നും ശശി തരൂര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്ഷം കൂടിയുണ്ട്. എംപിമാരില്‍ പലര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമുണ്ട്. സ്വന്തം അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. തന്നെ എന്തിനാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്ന് വിമര്‍ശനം ഉന്നയിക്കുന്നവരാണ് വ്യക്തമാക്കേണ്ടതെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു. കേരളമാണ് ഇപ്പോള്‍ തന്‍റെ കര്‍മ്മ ഭൂമിയെന്നും ഒരു സമുദായിക നേതാവിനെയും അപ്പോയിന്റ്മെന്റ് എടുത്ത് കണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളാ മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടെന്ന് കഴിഞ്ഞ ദിവസം ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് യു ഡി എഫില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. തരൂരിനെ പിന്തുണച്ച് എന്‍ എസ് എസും ഓര്ത്തഡോക്സ് സഭയും രംഗത്തെത്തിയിരുന്നു. ഇതില്‍ കേരളാ നേതാകള്‍ക്ക് അടുത്ത അമര്‍ഷമാണുള്ളത്. സ്വയം സ്ഥാനാര്‍ഥിത്വം ആരും പ്രഖ്യാപിക്കേണ്ടതില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുറന്നടിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ശശി തരൂര്‍ ലോകസഭയിലേക്ക് മത്സരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്ത് നിന്നുതന്നെയാകും ജനവിധി തേടുക. നിയമസഭാ തെരഞ്ഞെടുപ്പ് വരെ പാര്‍ലമെന്‍ററി സ്ഥാനത്തുനിന്നും മാറി നില്‍ക്കുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ ശശി തരൂരിന്‍റെ നീക്കം. ശശി തരൂര്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയാല്‍ കെ മുരളിധരനാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുകയെന്നാണ് സൂചന. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More