കൊല്‍ക്കത്ത: ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ കരുതണമെന്ന ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്കിന്റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. നിങ്ങളെപ്പോലുളളവരെ അകറ്റി നിര്‍ത്താനായി താന്‍ ഒരു വാള് കരുതിയിട്ടുണ്ട് എന്നാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.
'ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ വാളുകള്‍ കരുതണമെന്നാണ് ശ്രീരാമസേന പ്രസിഡന്റ് പ്രമോദ് മുത്തലിക്ക് പറയുന്നത്. അതെ സര്, ഞാന്‍ എന്റെ വാള് റെഡിയാക്കി വച്ചിട്ടുണ്ട്. നിങ്ങളെപ്പോലുളളവരെ അകറ്റിനിര്‍ത്താന്‍. നിങ്ങളുടെ സേനയിലെ ആരെയെങ്കിലും എന്റെ അടുത്തേക്ക് പറഞ്ഞുവിടാന്‍ പദ്ധതിയുണ്ടെങ്കില്‍ ഞാന്‍ നാദിയയിലുണ്ട്'- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം കലബുറഗിയില്‍ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു പ്രമോദ് മുത്തലിക്കിന്റെ വിവാദ പ്രസ്താവന. 'ഹിന്ദുക്കള്‍ പുസ്തകങ്ങളും പേനയും ആയുധവുമെല്ലാം പൂജിക്കുന്നവരാണ്. പൊലീസുകാര്‍ അവരുടെ രേഖകളല്ല, തോക്കുകളാണ് പൂജിക്കുന്നത്. നമ്മള് വീട്ടില്‍ ഒരു ആയുധം സൂക്ഷിക്കുന്നതില്‍ തെറ്റില്ല. വീട്ടില്‍ ആയുധമുണ്ടെങ്കില്‍ ഹിന്ദു സ്ത്രീകളെ ചൂഷണംചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. മതത്തിന്റെും രാജ്യത്തിന്റെയും സുരക്ഷയ്ക്കായി വീട്ടില്‍ ആയുധം സൂക്ഷിക്കാം'- എന്നാണ് പ്രമോദ് മുത്തലിക് പറഞ്ഞത്.