കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററി സംസ്ഥാന വ്യാപകമായി പ്രദര്‍ശിപ്പിക്കുമെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്. ഇതിന്റെ പേരില്‍ പൊലീസ് കേസ് എടുത്താലും പ്രശ്നമില്ലെന്നും ജയിലില്‍ പോകേണ്ടിവന്നാല്‍ അതിനും തയ്യാറാണെന്നും എം വി ജയരാജന് പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് വംശഹത്യയെന്ന സത്യത്തെ മൂടിവെക്കാന്‍ സാധിക്കില്ലെന്നും എം വി ജയരാജന് കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചതിനുപിന്നാലെയാണ് എം വി ജയരാജന് നിലപാട് വ്യക്തമാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐയും അറിയിച്ചു. ഇന്ന് വൈകീട്ട് ആറുമണിക്ക് പൂജപ്പുരയില്‍ ഡിവൈഎഫ്ഐ ഡോക്യുമെന്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിക്കും. വൈകീട്ട് 6:30 ന് കാലടി സംസ്കൃത സര്‍വകലാശാലയില്‍ എസ്എഫ്ഐ ഡോക്യുമെന്ന്ററി പ്രദര്‍ശിപ്പിക്കും. ജനുവരി 27 ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസും കെ.പി.സി.സി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.