തിരുവനന്തപുരം: കേരളാ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്നലെ രാത്രിയോടെയാണ് സ്പീക്കര്‍ക്ക് വേദന അനുഭവപ്പെട്ടത്.തുടര്‍ന്ന് തിരുവനന്തപുരത്തെ ശ്രീചിത്രാ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെങ്കിലും കുറച്ചു മണിക്കൂറുകളുടെ നിരീക്ഷണം ആവശ്യമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ സ്വന്തം മണ്ഡലമായ പൊന്നാനിയിലായിരുന്ന സ്പീക്കര്‍ വൈകുന്നേരത്തോടെയാണ് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലായിരുന്നുവെന്നും രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്നും സ്പീക്കറുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങള്‍ അറിയിച്ചു.