ഒരാള്‍ നഗ്നപാദനായി യാത്രയില്‍, മറ്റൊരാള്‍ കടമ മറന്നു; ചാണ്ടി ഉമ്മനെ പ്രശംസിച്ചും അനില്‍ ആന്റണിയെ വിമര്‍ശിച്ചും ജയ്‌റാം രമേശ്

ഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനില്‍ കെ ആന്റണിയെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മനെ പ്രശംസിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ട്വിറ്ററിലൂടെയാണ് ജയ്‌റാം രമേശിന്റെ പ്രതികരണം. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനെയും യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് പോലുമിടാത്ത എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയും താരതമ്യം ചെയ്താണ് ജയ്‌റാം രമേശിന്റെ ട്വീറ്റ്. ഒരേ സംസ്ഥാനത്തെ രണ്ട് മുഖ്യമന്ത്രിമാരുടെ ആണ്‍മക്കളുടെ കഥ എന്ന് വിവരിച്ചുകൊണ്ടാണ് ട്വീറ്റ് ആരംഭിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒരേ സംസ്ഥാനത്തുനിന്നുളള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ ഭാരത് യാത്രിയാണ്. നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കാനായി നഗ്നപാദനായി ക്ഷീണം മറന്ന് നടക്കുന്നു. മറ്റൊരാള്‍ പാര്‍ട്ടിയോടും യാത്രയോടുമുളള കടമകള്‍ അവഗണിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നു'- എന്നാണ് ജയ്‌റാം രമേശിന്റെ ട്വീറ്റ്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ നേരിട്ടുളള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ 'ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് അനില്‍ ആന്റണി സ്വീകരിച്ചത്. അതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. അനിലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതോടെ അനില്‍ ആന്റണി സ്വയം പാര്‍ട്ടി പദവികളില്‍നിന്ന് രാജിവയ്ക്കുകയായിരുന്നു. വിഷയത്തില്‍ എ കെ ആന്റണി ഇതുവരെ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 21 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More