2018-ല്‍ കോണ്‍ഗ്രസ് വിജയിച്ചതിനുകാരണം എന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതിനു കാരണം തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 2013-ല്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം മോദി തരംഗമായിരുന്നുവെന്നും ജനങ്ങള്‍ തെറ്റ് മനസിലാക്കിയപ്പോഴാണ് 2018-ല്‍ വീണ്ടും അധികാരത്തിലെത്താന്‍ സാധിച്ചതെന്നും ഗെഹ്ലോട്ട് പറഞ്ഞു. 2013 മുതല്‍ 2018 വരെ പിസിസി അധ്യക്ഷനായ തന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് 2018-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതെന്ന് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ഗെഹ്ലോട്ടിന്റെ പരാമര്‍ശം. ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 

'2013-ലെ പരാജയത്തിന്റെ കാരണം മോദി തരംഗമായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുളള ഭരണത്തിനുകീഴില്‍ ആറുമാസത്തിനുളളില്‍ തന്നെ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് മനസിലായി. അങ്ങനെ ബിജെപി വിരുദ്ധ വികാരമുണ്ടായി. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുളള പ്രധാന കാരണം അതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളും ഒരു കാരണമാണ്. എന്നാല്‍ പ്രധാനകാരണം ജനങ്ങള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് തെറ്റായിരുന്നു എന്ന് തിരിച്ചറിവുണ്ടായതാണ്'- അശോക് ഗെഹ്ലോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിരഞ്ജീവി ആരോഗ്യ ഇന്‍ഷുറന്‍സ് പോലുളള പദ്ധതികള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും പഴയ പെന്‍ഷന്‍ പദ്ധതി തിരികെ കൊണ്ടുവന്നതില്‍ ജീവനക്കാര്‍ സന്തുഷ്ടരാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. '1998-ല്‍ ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ 156 സീറ്റുകള്‍ ലഭിച്ചു. അന്ന് ഞാനായിരുന്നു പിസിസി അധ്യക്ഷന്‍. മിഷന്‍ 156-ഉമായി മുന്നോട്ടുപോകാനാണ് തീരുമാനം. അതിനായുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു'- അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More