തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല; വിശദീകരണവുമായി ചിന്താ ജെറോം

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയവര്‍ക്ക് നന്ദി പറഞ്ഞ് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും പുസ്തകമാക്കുമ്പോൾ പിഴവ് തിരുത്തുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയത് ശരിയല്ലെന്നും ചെറിയ തെറ്റിനെ പര്‍വതീകരിച്ച് കാണിക്കുന്നത് രീതി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചിന്താ ജെറോം പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വരെ തനിക്കെതിരെയുണ്ടായി. വിമര്‍ശനങ്ങള്‍ തുറന്ന മനസോടെയാണ് സ്വീകരിക്കുന്നതെന്നും ചിന്താ ജെറോം കൂട്ടിച്ചേര്‍ത്തു.

ഈ ഒരു പരാമര്‍ശത്തിന്‍റെ പേരില്‍ ഇത്രയും വര്‍ഷം നടത്തിയ പൊതുപ്രവര്‍ത്തനം നിഷ്കാര്‍സനം ചെയ്യാനാണ് നീക്കമെങ്കില്‍ ചിരിച്ചുകൊണ്ട് നേരിടും. വാഴക്കുലയെക്കുറിച്ച് നിരവധി വേദികളില്‍ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് അറിവില്ലാത്തതിനാല്‍ സംഭവിച്ചതല്ല. നോട്ടപിശകാണ് സംഭവിച്ചതെന്നും ചിന്ത ജെറോം പറഞ്ഞു. അതേസമയം, ചിന്താ ജെറോമിന്‍റെ പ്രബന്ധം പരിശോധിക്കാന്‍ കേരള സര്‍വ്വകലാശാല നാലംഗ കമ്മറ്റിയെ നിയോഗിച്ചു. പ്രബന്ധം നേരിട്ടുള്ള പരിശോധനയ്ക്ക് വിധേയമാക്കുമെന്നും സര്‍വ്വകലാശാല അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം. നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തിലാണ്  ഗവേഷണം പൂര്‍ത്തിയാക്കിയത്. 2021 ലാണ് ഡോക്ടറേറ്റ് ലഭിച്ചത്. 

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More