മതപരിവര്‍ത്തനത്തിന് പത്തുവര്‍ഷം തടവ്; ഘര്‍ വാപ്പസി കുറ്റകരമല്ലെന്ന് യോഗി ആദിത്യനാഥ്

മുംബൈ: മതപരിവര്‍ത്തനം നടത്തുന്നവരുടെ ലക്ഷ്യങ്ങള്‍ ഇന്ത്യയില്‍ ഇനി വിജയിക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പത്തുവര്‍ഷം തടവുശിക്ഷ നല്‍കുമെന്നും ഇത് ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാധകമല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടക്കുന്ന ബഞ്ചാര കുംഭമേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ജാതിയുടേയും പ്രദേശത്തിന്റെയും പേരിലുളള വിവേചനങ്ങളും ഭിന്നിപ്പും ഇല്ലാതാക്കണം. അപ്പോള്‍ ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയുടെ പുരോഗതി തടയാനാവില്ല. ദുഷിച്ച ലക്ഷ്യത്തോടെ മതപരിവര്‍ത്തനം നടത്തുന്ന ചിലരുണ്ട്. അവരെ തടയാന്‍ നാം ഒന്നിച്ചുപ്രവര്‍ത്തിക്കണം. യുപിയില്‍ ആര്‍ക്കും നിയമവിരുദ്ധമായ മതപരിവര്‍ത്തനം നടത്താനാവില്ല. അങ്ങനെ ചെയ്യുന്നതായി കണ്ടെത്തിയാല്‍ അവര്‍ പത്തുവര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാല്‍ മതം മാറിയവര്‍ക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ (ഘര്‍ വാപ്പസി) അവര്‍ക്ക് ഈ നിയമം ബാധകമല്ല. അവനോ അവള്‍ക്കോ വീണ്ടും ഹിന്ദുവാകാന്‍ സാധിക്കും' -യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More