ബജറ്റ് 2023: സിഗരറ്റിനും സ്വര്‍ണത്തിനും വിലകൂടും; മൊബൈല്‍ ഫോണിനും ഇലക്ട്രിക് വാഹനത്തിനും വില കുറയും

ഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയ്ക്ക് വില വര്‍ധിക്കുകയും മൊബൈല്‍ ഫോണ്‍, ഇലക്‌ട്രിക് വാഹനം, ടിവി, ക്യാമറ ലെന്‍സ്, ലിഥിയം ബാറ്ററി, ഹീറ്റിംഗ് കോയില്‍ എന്നിവയ്ക്ക് വിലകുറയുകയും ചെയ്തും. 

പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടുമെന്ന് നിർമ്മല സീതാരാമൻ അറിയിച്ചു. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്ക് കൂടിയായിരിക്കും നീട്ടുക. രണ്ട് ലക്ഷം കോടി രൂപ ചെലവാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ശരിയായ ദിശയിലാണ്. ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു. വളര്‍ച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കും. ബജറ്റ് അടുത്ത 100 വര്‍ഷത്തേക്കുള്ള ബ്ലൂപ്രിന്‍റ് ആണെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി. പിഎഫ് അംഗത്വമെടുത്തവരുടെ എണ്ണം ഇരട്ടിയായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യുവാക്കളുടെയും,സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നതെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More