തിരുവനന്തപുരം: ഗുണ്ടാബന്ധമുളള പതിനാല് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 21 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടെന്നും 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മൂന്നുപേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഗുണ്ടാ മാഫിയകളുമായുളള ബന്ധത്തിന്റെയും പേരിലാണ് അന്വേഷണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സ്പെഷല്‍ ബ്രാഞ്ചിന്റെയും വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക തയാറാക്കിയത്. 23 ഉദ്യോഗസ്ഥരാണ് പട്ടികയിലുളളത്. ഗുണ്ടാ മാഫിയകളുമായുളള ബന്ധത്തിലൂടെ സ്വത്ത് സമ്പാദനം, മണല്‍- മണ്ണ് മാഫിയ ബന്ധം, പരാതികള്‍ തീര്‍പ്പാക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച് ധനസമ്പാദനം, പലിശക്കാരുമായുളള ബന്ധം തുടങ്ങിയ പരാതികളാണ് പട്ടികയിലുളള ഉദ്യോഗസ്ഥര്ക്കെതിരെയുളളത്.