സിദ്ദിഖ് കാപ്പനെപ്പോലുളള സഹോദരന്മാര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തണം- ഇ ടി മുഹമ്മദ് ബഷീര്‍

ഡല്‍ഹി: യുപി പൊലീസ് യുഎപിഎ ചുമത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായതില്‍ പ്രതികരണവുമായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. സിദ്ദിഖ് കാപ്പന്റെ ജയില്‍മോചനം ഏറെ സന്തോഷം നിറഞ്ഞ കാഴ്ച്ചയാണെന്നും കാപ്പനെപ്പോലെ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലറകളില്‍ കഴിയുന്ന സഹോദരന്മാര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തണമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഏറെ സന്തോഷം നിറഞ്ഞ കാഴ്ച്ച. പ്രിയ സിദ്ദിഖ് കാപ്പന്‍ ജയില്‍മോചിതനായിരിക്കുന്നു. ജാമ്യം ലഭിച്ചിട്ടും പല കാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ പീഡനം തുടരുകയായിരുന്നു. സിദ്ദിഖ് കാപ്പനെപ്പോലെ ഇനിയും ഒരുപാട് സഹോദരന്മാര്‍ വിചാരണപോലുമില്ലാതെ ജാമ്യം നിഷേധിക്കപ്പെട്ട്, ജയിലറകളിലുണ്ട്. അവര്‍ക്കായും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കണം'- ഇ ടി മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ഹഥ്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പന്‍ കഴിഞ്ഞ 28 മാസമായി ജയിലില്‍ കഴിയുകയായിരുന്നു.

2022 സെപ്റ്റംബര്‍ ഒന്‍പതിന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 24-ന് ജാമ്യം ലഭിച്ചു. എന്നാല്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് ജയില്‍മോചനം നീണ്ടുപോവുകയായിരുന്നു. ജാമ്യവ്യവസ്ഥ പ്രകാരം ജയില്‍മോചിതനായി ആറ് ആഴ്ച്ച ഡല്‍ഹിയില്‍ തങ്ങിയതിനുശേഷം മാത്രമേ കാപ്പന് കേരളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുകയുളളു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More