ബജറ്റ് 2023; നികുതിക്കൊളളയെന്ന് വി ഡി സതീശന്‍, ജലരേഖ പോലെയെന്ന് കുഞ്ഞാലിക്കുട്ടി, നടുവൊടിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ആറുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതിക്കൊളളയാണ് സംസ്ഥാന ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധനപ്രതിസന്ധി മറച്ചുവെച്ച് നികുതിക്കൊളള നടത്തുകയാണെന്നും അതിനെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരം നടത്തുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൈകടത്താന്‍ പറ്റുന്ന മേഖലകളിലെല്ലാം ചെന്ന് നിയന്ത്രണമില്ലാതെ അശാസ്ത്രീയമായ നികുതി വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സര്‍ക്കാരിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'നികുതി വരുമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച്, ഒരുരൂപ പോലും ചിലവാക്കാത്ത പദ്ധതികള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് ഈ ബജറ്റില്‍ ചെയ്തത്. ഇന്ധന-മദ്യ വില ഉയരുകയാണ്. മദ്യവില ഉയരുന്നതോടെ ജനങ്ങള്‍ മയക്കുമരുന്നിലേക്ക് തിരിയും. പെന്‍ഷന്‍ വര്‍ധിപ്പിക്കാതെ അതിന്റെ പേരില്‍ നികുതിക്കൊളളയാണ്. സംസ്ഥാനത്തിന്റെ പൊതുകടം നാലുലക്ഷമായി ഉയര്‍ന്നു. യുവാക്കളെ സംസ്ഥാനത്ത് നിര്‍ത്താനുളള പ്രഖ്യാപനമുണ്ടായില്ല'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന ബജറ്റ് ജലരേഖ പോലെയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പിണറായി സര്‍ക്കാര്‍ നിസഹായരാണെന്ന് ബജറ്റിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നെന്നും അതുതന്നെയാണ് സത്യാവസ്ഥയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിനെപ്പോലെ നികുതി വര്‍ധിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്നും ചേട്ടന്‍ ബാവയും അനിയന്‍ ബാവയും കൂടി ജനങ്ങളെ കൊളളയടിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More