എന്റെ പിതാവാണ്, അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്കല്ലാതെ ആര്‍ക്കാണിത്ര താല്‍പ്പര്യം- ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി മകന്‍ ചാണ്ടി ഉമ്മന്‍. 2013 മുതല്‍ ആരംഭിച്ച വ്യാജ പ്രചാരണങ്ങളാണിതെന്നും ഏതെങ്കിലും ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ടെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയുടെ കൂടി തീരുമാനപ്രകാരമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി തന്റെ പിതാവാണെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തനിക്കല്ലാതെ ആര്‍ക്കാണിത്ര താല്‍പ്പര്യമെന്നും അദ്ദേഹം ചോദിച്ചു.

'പിതാവ് ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴും ഇത്തരം ക്യാംപെയ്‌നുകള്‍ തുടരുകയാണ്. ഈ പ്രായത്തിലുളള വ്യക്തിക്ക് ന്യൂമോണിയ വന്നാല്‍ അതിന്റെ ഇംപാക്ട് എന്താണെന്ന് ഓര്‍ത്തുനോക്കൂ. ഒരു ട്രീറ്റ്‌മെന്റ് നടത്തുന്നതിനോടും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. പക്ഷെ വ്യാജ വാര്‍ത്തകള്‍, വ്യാജ പ്രചരണങ്ങള്‍ പടച്ചുവിടുന്നത് ശരിയല്ല. ഇതുവരെ നടത്തിയ എല്ലാ ട്രീറ്റ്‌മെന്റുകളുടെയും റെക്കോര്‍ഡുകള്‍ എന്റെ പക്കലുണ്ട്. എന്തുകൊണ്ടാണ് ഏതൊക്കെ ട്രീറ്റ്‌മെന്റുകള്‍ എടുത്തതെന്ന് എനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. എന്റെ പാര്‍ട്ടി നേതൃത്വത്തെ ഞാന്‍ ബോധിപ്പിച്ചിട്ടുളള കാര്യമാണത്. അതുകൊണ്ടാണ് അച്ഛനെ ജര്‍മ്മനിയില്‍ കൊണ്ടുപോകാന്‍ പാര്‍ട്ടി സഹായം ചെയ്തത്'- ചാണ്ടി ഉമ്മന്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് തനിക്കറിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയ്ക്ക് ന്യൂമോണിയ മാറിയെങ്കിലും ക്ഷീണമുണ്ടെന്നും അദ്ദേഹത്തിന് എങ്ങനെ മികച്ച ട്രീറ്റ്‌മെന്റ് നല്‍കാം എന്നതാണ് തന്റെയും കുടുംബത്തിന്റെയും ചിന്തയെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 4 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More