മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം- കമല്‍ ഹാസന്‍

ചെന്നൈ: മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവമെന്ന് നടന്‍ കമല്‍ ഹാസന്‍. നമ്മള്‍ സൃഷ്ടിച്ചത് നമ്മെ തന്നെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയത്തില്‍ തന്റെ ഏറ്റവും വലിയ  എതിരാളി ജാതിയാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീലം ബുക്ക്‌സ് എന്ന പുസ്തകശാലയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ വന്നതോടെ തനിക്ക് ചില കാര്യങ്ങളില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ നിലപാടില്‍ മാറ്റംവന്നിട്ടില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി ജാതിയാണ്. 21-ാം വയസുമുതല്‍  ഞാന്‍ ഇത് പറയുന്നുണ്ട്. ഇപ്പോഴും ഞാനത് പറയുന്നു. എന്റെ അഭിപ്രായം ഒരിക്കലും മാറിയിട്ടില്ല. ചക്രം കണ്ടുപിടിച്ചതിനുശേഷമുളള മനുഷ്യന്റെ ഏറ്റവും വലിയ സൃഷ്ടി ദൈവമാണ്. അത് നാം മറക്കരുത്. നമ്മള്‍ സൃഷ്ടിച്ചത് നമ്മെ ആക്രമിക്കുന്നു എന്നത് അംഗീകരിക്കാനാവില്ല. ജാതി വലിയ ആയുധമാണ്. എനിക്കും മൂന്നുതലമുറ മുന്‍പ് വന്ന ബി ആര്‍ അംബേദ്കറെപ്പോലുളള നേതാക്കള്‍ ജാതിക്കെതിരെ പോരാടിയവരാണ്'- കമല്‍ ഹാസന്‍ പറഞ്ഞു. 

രാഷ്ട്രീയം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തന്നെ സൃഷ്ടിച്ചതാണെന്നും തങ്ങളെ ഭരിക്കേണ്ടവരെ ജനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ജനാധിപത്യം തഴച്ചുവളരുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More