'രാജാവി'ന് കരിങ്കൊടി പേടിയാണെങ്കില്‍ ക്ലിഫ് ഹൗസിലിരിക്കണം, ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട- ഷാഫി പറമ്പില്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. 'രാജാവി'ന് കരിങ്കൊടി പേടിയാണെങ്കില്‍ ക്ലിഫ് ഹൗസിലിരിക്കണം അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കണം എന്നാണ് ഷാഫി പറമ്പില്‍ പറയുന്നത്. പൊലീസ് രാജ് കൊണ്ട് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും പ്രതിഷേധങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'രാജാവ് സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്. ഇന്നലെ പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് പാലക്കാടും ആലത്തൂരും വീട് വളഞ്ഞ് വീട്ടുകാരെ പരിഭ്രാന്തരാക്കി കരുതല്‍ തടങ്കലെന്ന ഓമനപ്പേരില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. 'രാജാവി'ന് കരിങ്കൊടി പേടിയാണെങ്കില്‍ രണ്ട് വഴിയേ ഉളളു. ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം അല്ലെങ്കില്‍ അമിത നികുതി കുറയ്ക്കാം. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പൊലീസ് രാജ് കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട. പ്രതിഷേധം തുടരും'- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ജില്ലയില്‍ ഏഴ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More