മിവ ജോളിക്കെതിരായ അധിക്ഷേപം; പൊലീസുകാരനെതിരെ നടപടി സ്വീകരിക്കണം- വി ടി ബല്‍റാം

കൊച്ചി: കെ എസ് യു എറണാകുളം ജില്ലാ സെക്രട്ടറി മിവാ ജോളിയെ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെതിരെ പൊലീസ് നേതൃത്വം സ്വമേധയാ നടപടി സ്വീകരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥനായ അപ്പു പിസി എന്നയാളാണ് ഒരു യുവ പൊതുപ്രവര്‍ത്തകയെ പൊതു പ്ലാറ്റ്‌ഫോമില്‍വെച്ച് അപമാനിച്ചിരിക്കുന്നതെന്നും ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണറോടും സംസ്ഥാന പൊലീസ് മേധാവിയോടും ശക്തമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരനെതിരെ നേതൃത്വം സ്വമേധായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റ് നിയമ നടപടികള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍കൈ എടുക്കുമെന്നും വി ടി ബല്‍റാം മുന്നറിയിപ്പ് നല്‍കി. 

'മിവ ജോളിക്കെതിരെ അവര്‍ ധരിച്ച വസ്ത്രത്തിന്റെയും അവരുടെ ഹെയര്‍ സ്‌റ്റൈലിന്റെയും പേരില്‍ ഇന്നലെ മുതല്‍ വ്യാപകമായ ബോഡി ഷെയ്മിംഗും സൈബര്‍ അറ്റാക്കുമാണ് സിപിഎം പ്രൊഫൈലുകളില്‍നിന്ന് ആസൂത്രിതമായി നടന്നുവരുന്നത്. സ്ത്രീകളുടെ സംരക്ഷകരെന്ന് നടിച്ച് ലോകത്തുളള മുഴുവന്‍ ആളുകളെയും പൊളിറ്റിക്കല്‍ കറക്ട്‌നെസ് വച്ച് ഓഡിറ്റ് ചെയ്യുന്ന ബുദ്ധിജീവികളും ഫെമിനിസ്റ്റുകളുമൊന്നും ഈ ആസൂത്രിത വേട്ടയാടല്‍ കാണുന്നേയില്ല. വയറ്റിപ്പിഴപ്പിനുവേണ്ടി സിപിഎമ്മിനും അതിന്റെ പരമോന്നത നേതാവിനും സ്തുതിഗീതം ചമയ്ക്കുക എന്നതല്ലാതെ അവരില്‍നിന്ന് ഒന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് പരാതിയില്ല'- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കളമശേരിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയതിന് അറസ്റ്റിലായതിനുപിന്നാലെയാണ് മിവാ ജോളിക്കെതിരെ വ്യാപക സൈബര്‍ ആക്രമണമുണ്ടായത്. സി ഐ, പ്രതിഷേധിക്കാനെത്തിയ മിവയുടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ചിഴച്ചെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് പരാതി നല്‍കിയിരുന്നു. അതിനുപിന്നാലെയാണ് സിപിഎം അനുകൂല പ്രൊഫൈലുകളില്‍നിന്ന് മിവക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More