ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയുകയാണ്; എം ശിവശങ്കറിന്റെ അറസ്റ്റില്‍ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതി കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞ ഓരോ കാര്യവും സത്യമാണൈന്ന് തെളിയുകയാണെന്നും അന്ന് സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയുമുള്‍പ്പെടെയുളള തന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ സത്യം പുറത്തുവന്നു. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. ഇത് വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കണം. അന്ന് ആരോപണം ഉന്നയിച്ചപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതി ഇല്ലാതാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായി അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തുവരുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ശിവശങ്കറിന്റെ അറസ്റ്റ്'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബിജെപിയും സിപിഎമ്മും തമ്മിലുളള കൂട്ടുകെട്ടുമൂലമാണ് ലൈഫ് മിഷന്‍ കോഴക്കേസിന്റെയും സ്വര്‍ണക്കടത്തുകേസിന്റെയും അന്വേഷണം ഇഴഞ്ഞുനീങ്ങിയതെന്നും കേന്ദ്ര ഏജന്‍സികള്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോയാല്‍ വമ്പന്‍ സ്രാവുകള്‍ പിടിയിലാവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More