ആർ.ബി.ഐയിൽ നിന്ന് 45000 കോടി പിടിയ്ക്കാൻ കേന്ദ്ര നീക്കം

ഇടക്കാല ലാഭവിഹിതമെന്ന പേരിൽ ആർ.ബി.ഐയിൽ നിന്ന് 35000 മുതൽ 45000 കോടി രൂപവരെ കൈക്കലാക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തീക പ്രതിസന്ധിയിൽ പെട്ടുഴലുന്ന സർക്കാർ തൽക്കാലം പിടിച്ചു നിൽക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമാണിത്. 

രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ച കഴിഞ്ഞ 11 വർഷങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇതിനു പുറമെ ധനകമ്മി പെരുകുന്നതും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിപണനം പ്രതീക്ഷിച്ച രീതിയിൽ നടക്കാത്തതും കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റിസർവ്വ് ബാങ്കിനെ അസ്ഥിരപ്പെടുത്തുന്ന രീതിയിൽ ഇടപെടൽ നടത്താൻ കേന്ദ്രം ഒരുങ്ങുന്നത്. നേരത്തെ ഇടക്കാല ലാഭവിഹിതമെന്ന പേരിൽ റിസർവ്വ് ബാങ്കിൽ നിന്ന് 1.75 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ ഈടാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More