മ്യൂണിക്ക്: നരേന്ദ്രമോദിയുടെ പതനം അദാനിയിലൂടെയായിരിക്കുമെന്ന് ഹംഗേറിയന്‍ ശതകോടീശ്വരനും ജീവകാരുണ്യപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് സോറോസ്. അദാനിയുടെ ഓഹരി തട്ടിപ്പ് വിവാദം മോദിയുടെ പതനത്തിന്റെ തുടക്കമാണെന്നും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിന് വഴിതുറക്കപ്പെടുമെന്നും ജോര്‍ജ്ജ് സോറോസ് പറഞ്ഞു. മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കവേയായിരുന്നു സോറോസിന്റെ പരാമര്‍ശം.
'അദാനി ഗ്രൂപ്പ് ഓഹരിയില്‍ കൃത്രിമത്വം കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ട അദാനിയുടെ പ്രശ്നങ്ങള്‍ നരേന്ദ്രമോദിയെ ദുര്‍ബലപ്പെടുത്തും. ഇന്ത്യയില്‍ ജനാധിപത്യ നവോത്ഥാനത്തിനുളള വാതിലുകള്‍ തുറക്കപ്പെടും. അദാനിയുടെ തട്ടിപ്പിനെക്കുറിച്ച് വിദേശ നിക്ഷേപകര്ക്കുമുന്നിലും പാര്‍ലമെന്റിലും പ്രധാനമന്ത്രിക്ക് ഉത്തരം പറയേണ്ടിവരും. ഈ വിഷയത്തില്‍ ഇത്രയും നാള് അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നു'- ജോര്‍ജ്ജ് സോറോസ് പറഞ്ഞു. നരേന്ദ്രമോദി ജനാധിപത്യവാദിയല്ലെന്നും മുസ്ലീങ്ങള്‍ക്കെതിരായ ആക്രമങ്ങളെ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹം വളര്‍ന്നതെന്നും ജോര്‍ജ്ജ് സോറോസ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആഗോളതലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധനേടിയ ശതകോടീശ്വരനാണ് ജോര്‍ജ്ജ് സോറോസ്. എഴുപതിനായിരം കോടി ആസ്ഥിയുളള സോറോസ് ഇപ്പോള്‍ യുഎസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സോറോസ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് എന്ന പേരില്‍ ഒരു എന്‍ജിഒയ്ക്കും അദ്ദേഹം നേതൃത്വം നല്‍കുന്നുണ്ട്. ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും സഹായിക്കുകയാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ലക്ഷ്യം.