മുഖ്യമന്ത്രിയുടെ പാലക്കാട് സന്ദര്‍ശനം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിനെയാണ് തൃത്താലയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. തദ്ദേശ ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിനായാണ് മുഖ്യമന്ത്രി പാലക്കാട്ടേക്ക് എത്തുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഒരു പരിപാടി മാത്രമേയുളളു. എങ്കിലും ബജറ്റും നികുതി വര്‍ധനവുമുള്‍പ്പെടെയുളള വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്തത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് ഉദ്ഘാടനം. രാവിലെ ആറുമണിയോടെ എ കെ ഷാനിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിആര്‍പിസി 153-ാം വകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്നും കൂടുതല്‍ ആളുകളെ കരുതല്‍ തടങ്കലിലാക്കുന്ന കാര്യം ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ സിപിഎം ഓഫീസുകളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പാലക്കാട്ട് എത്തിയപ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. അന്ന് പത്തോളം പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജാവിന് കരിങ്കൊടി പേടിയാണെങ്കില്‍ ക്ലിഫ് ഹൗസിലിരിക്കണം അല്ലെങ്കില്‍ നികുതി കുറയ്ക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചത്. പിണറായി വിജയന് പ്രതിഷേധങ്ങള്‍ പേടിയാണെങ്കില്‍ വീട്ടിലിരിക്കണം അല്ലാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 5 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More