അധ്യാപിക ജാതി അധിക്ഷേപം നടത്തിയതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ അധ്യാപിക ജാതി അധിക്ഷേപം നടത്തിയതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദിണ്ടിഗല്‍ ചിന്നലപട്ടിയിലാണ് സംഭവം. അധ്യാപിക പ്രേമലത നിരന്തരം ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍കുട്ടികളാണ് ഫിനോയില്‍ കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

ഇവരെ ദിണ്ടിഗല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അധ്യാപിക നിരന്തരം ജാതി അധിക്ഷേപം നടത്തുന്നതായി കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. അധ്യാപികക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദിണ്ടിഗല്‍ പൊലീസ് സൂപ്രണ്ട് വി ഭാസ്‌കരന്‍ കുട്ടികളുടെ കുടുംബത്തിന് ഉറപ്പുനല്‍കി. അധ്യാപിക നിലവില്‍ ഒളിവിലാണെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More