ആകാശ് തില്ലങ്കേരിയെ സിപിഎമ്മിന് ഭയമാണ്- വി ഡി സതീശന്‍

തിരുവനന്തപുരം: ആകാശ് തില്ലങ്കേരിയെ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷുഹൈബിന്റെ കൊലപാതകം ഓര്‍മ്മിപ്പിച്ച് ആകാശ് തില്ലങ്കേരി സിപിഎമ്മിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും എപ്പോഴാണ് അവരുടെ പേരുകള്‍ വിളിച്ചുപറയുക എന്ന ഭയത്തിലാണ് നേതാക്കളുളളതെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

'ഷുഹൈബ് വധക്കേസ് പ്രതികളെ സംരക്ഷിച്ചത് സിപിഎമ്മാണ്. സിപിഎം ജില്ലാ നേതൃത്വമോ സംസ്ഥാന നേതൃത്വമോ അറിയാതെ ഒരു കൊലപാതകവും നടക്കില്ല. പാര്‍ട്ടി ഗ്രാമങ്ങളിലാണ് പ്രതികളെ അവര്‍ ഒളിപ്പിച്ചിരുന്നത്. രാഷ്ട്രീയക്കൊലകള്‍ നടത്താന്‍ സിപിഎമ്മിന് പ്രത്യേക ടീമുണ്ട്. തീവ്രവാദ സംഘടനകള്‍പോലും ചെയ്യാത്ത തരത്തില്‍ കൊലപാതകങ്ങള്‍ ചെയ്യാന്‍ സിപിഎമ്മിനാകും'- വി ഡി സതീശന്‍ പറഞ്ഞു.സിപിഎമ്മിന് ജീര്‍ണ്ണത സംഭവിച്ചുകഴിഞ്ഞെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ജാഥ കൊണ്ടൊന്നും സിപിഎമ്മിനുമേലുളള കൊലപാതകക്കറ മായില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരി  ഇന്നലെ കോടയില്‍ കീഴടങ്ങിയിരുന്നു. മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ആകാശിനും കൂട്ടുപ്രതികളായ ജിയോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More