കോഴിക്കോട്: സ്ത്രീയും പുരുഷനുമല്ലാതെ മറ്റൊരു വിഭാഗം ലോകത്തില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് വ്യാജ മാനസികാവസ്ഥയാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ പിന്തിരിപ്പന്മാരാവുകയാണെന്നും പി എം എ സലാം പറഞ്ഞു. ആണും പെണ്ണുമല്ലാതെ മറ്റൊരു വിഭാഗം ലോകത്തുണ്ടെന്ന് ഇസ്ലാം പറയുന്നില്ലെന്നും ഖുര്‍ആനില്‍ ആണിനെയും പെണ്ണിനെയുംകുറിച്ച് മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മുസ്ലീം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ട്രാന്‍സ്മാന്‍ പ്രഗ്നന്‍സിയെയും അത് വലിയ വാര്‍ത്തയാക്കിയ മാധ്യമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഒരു സ്ത്രീ പുരുഷനാണെന്ന് പറഞ്ഞ് ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റി. പുരുഷനായി മാറിയെന്ന് അവകാശപ്പെട്ട സ്ത്രീ ഒരാളെ വിവാഹം കഴിച്ചു. ആ സ്ത്രീയാണ് പ്രസവിച്ചത്. ശരീരഭാഗം മുറിച്ചുകളഞ്ഞ് പുരുഷനാണെന്ന് പ്രഖ്യാപിച്ചാലും ശരീരത്തിനകത്തെ അവയവങ്ങളെല്ലാം അങ്ങനെ തന്നെ ഉണ്ടാകും. ആ പ്രസവം മാധ്യമങ്ങളും ആഘോഷമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നത് വ്യാജ മാനസികാവസ്ഥയാണ്. എതിനെ എതിര്‍ക്കുന്നവര്‍ പിന്തിരിപ്പന്മാരാകും. ഇതാണ് പുരോഗമനം എന്നാണ് പറയുന്നത്'- പി എം എ സലാം പറഞ്ഞു.
എസ് എഫ് ഐ ക്യാംപസുകളില്‍ സ്വതന്ത്ര്യ ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണെന്നും ലഹരി ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്യപ്പെടുന്നവരില്‍ ഭൂരിഭാഗവും എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നും പി എം എ സലാം കൂട്ടിച്ചേര്‍ത്തു.