ചെന്നൈ: തമിഴ് സിനിമയിലെ അവിഭാജ്യ ഘടകവും ഹാസ്യതാരവുമായ ആര്. മയില്‍സാമി അന്തരിച്ചു. 57 വയസായിരുന്നു. പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് ശാരീരികാസ്വസ്തതകളെ തുടര്‍ന്ന് മയില്‍സാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിന് അറിയിച്ചു.
2004 ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള ആര്. മയില്‍സാമി ഇരുന്നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകളാണ് ആദ്യചിത്രം. തുടര്‍ന്ന് നിരവധി ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി. ‘ധൂള്‍’, ‘വസീഗര, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്’, ‘വീരം’, ‘കാഞ്ചന’, ‘കങ്കളാല്‍ കൈദു സെയ്’, ദി ലെജന്റ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായ മയില്‍സാമി 2016 ല്‍ മാത്രം 16 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കാരക്ടര്‍ റോളുകളിലും ഹാസ്യരസ പ്രധാനമായ റോളുകളിലും മികച്ച അഭിനയം കാഴ്ചവെച്ച ആര്. മയില്‍സാമിയുടെ ആകസ്മിക വേര്‍പാട് തമിഴ് സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്, നടന്മാരായ രജനീകാന്ത്, കമലഹാസന് തുടങ്ങി നിരവധി പ്രമുഖര്‍ ആര്. മയില്‍സാമിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.