അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്
കലാസാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗംമൂലം ഉണ്ടായതെന്നും അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സല്‍മാന്‍ ഖാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ഇതിന്‍റെ അനന്തരഫലം നടന്‍ അനുഭവിക്കേണ്ടി വരും. സല്‍മാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ തനിക്ക് പണം അല്ല വേണ്ടതെന്നും ലോറന്‍സ് പറഞ്ഞു.
'രാഷ്ട്രീയത്തിലിറങ്ങിയതോടെ തന്നെ എനിക്ക് പടങ്ങള്‍ കുറഞ്ഞു. പ്രത്യേകിച്ച് ബിജെപിയിലേക്ക് വന്നതോടെ ആളുകള്‍ക്ക് എന്നോട് പുച്ഛമായി. രാഷ്ട്രീയത്തില്‍ വന്നതുതന്നെ തെറ്റായിപ്പോയി എന്നാണ് തോന്നുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ല'- ഭീമന്‍ രഘു പറഞ്ഞു.
പരാതിക്കാരിക്ക് എതിരായ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാനുണ്ടെന്ന് ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് കാണിച്ച് പരാതിക്കാരി അയച്ച സന്ദേശങ്ങള്‍ കൈവശമുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന വിശേഷണം ഭയങ്കരമായ സമ്മര്‍ദ്ദം നല്‍കുമെന്നാണ് താന്‍ കരുതുന്നത്. നടനോ സംവിധായകനോ ആരുമാകട്ടെ എപ്പോഴും മികച്ച സൃഷ്ടികള്‍ പുറത്തെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു
സിനിമാ വ്യവസായത്തിലുടനീളമുള്ള അദ്ദേഹത്തിന്റെ ആരാധകവൃന്ദങ്ങളുടെ ബഹുമാനവും സ്നേഹവും വാക്കുക്കൾക്ക് അതീതമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്കോ വ്യക്തിത്വത്തിനോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ അത് തന്റെ കക്ഷിക്ക് വലിയ നഷ്ടമുണ്ടാക്കും'- അഭിഭാഷകൻ അറിയിച്ചു.
മമ്മൂട്ടിയുടെ ജന്മദിനത്തിന്‍റെ ഭാഗമായി ഒരുക്കിയ പദ്ധതിയാണ് പരിസ്ഥിതി സൗഹാര്‍ദം ഒരുക്കുന്ന സൈക്കിള്‍ വിതരണം. ഇതിന്‍റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ആദ്യഘട്ട സൈക്കിള്‍ വിതരണം നടന്നുവെന്നും എസ് ജോർജ് പറഞ്ഞു. ഈ പദ്ധതിയുടെ പ്രയോജനം വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലം
ചാരിതാർഥ്യം നൽകുന്നതെന്നും ജയറാം പറഞ്ഞു. 'ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷമാണ്. കൃഷിക്കാരൻ ജയറാം.. കേരള സർക്കാരിന്, കൃഷി വകുപ്പിന് നന്ദി ….നാട്ടുകാരായ എല്ലാവർകും…എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർക്ക് നന്ദി’യെന്നും ജയറാം ഫേസ്ബുക്കിൽ കുറിച്ചു.
വധഭീഷണി ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം സല്‍മാന്‍റെ വീട്ടില്‍ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. അതേസമയം, ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതെ അനുഭവം സല്‍മാന്‍ ഖാനും പിതാവിനുമുണ്ടാകുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് 29 നാണ് സിദ്ദുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
ഇന്‍റര്‍വ്യൂനെത്തിയ പതിനൊന്ന് പേരില്‍ ഒരാളായിരുന്നു ഞാന്‍. ബാക്കി 11 പേര്‍ക്ക് ഞാന്‍ ഒരു വി ഐ പിയായിരുന്നു. അവരൊക്കെ എന്‍റെ കൂടെ നിന്ന് ഫോട്ടോ എടുത്തു. പക്ഷെ എനിക്ക് സിനിമയില്‍ നിന്നും മികച്ച വരുമാനമില്ല. അതുകൊണ്ടാണ് ഈ ജോലിക്ക് അപേക്ഷിച്ചത്. അടുത്ത കാലത്ത് ഒന്ന് വീണതിനാല്‍ ശാരീരകമായി വലിയ ബുദ്ധിമുട്ടുമുണ്ട്.
അതേസമയം, വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. മെയ് 18ന് ശേഷമായിരിക്കും വിജയ് ബാബുവിന്‍റെ മുന്‍ കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ വിധി പറയുക. ഇത് കണക്കാക്കിയാണ് 19ന് ഹാജരാകാം
കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ,സവിധം തുടങ്ങി 10 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നെടുമുടി വേണുവിന് ലഭിച്ചിട്ടുണ്ട്. 'ഹിസ് ഹൈനസ് അബ്ദുള്ള
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും തിളങ്ങാന്‍ റിസബാബക്ക് സാധിച്ചു. ബിഗ് സ്ക്രീനില്‍ മാത്രമല്ല, മിനി സ്ക്രീന്‍ പരമ്പരകളിലും സജീവ സാന്നിധ്യമായിരുന്നു റിസബാബ. അഭിനയം കൂടാതെ റിസബാവ ചില സിനിമകളിൽ ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വണ്‍ എന്ന സിനിമയിലാണ് റിസബാവ അവസാനമായി അഭിനയിച്ചത്.
വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റിൽ അദ്ദേഹം അഭിനയിച്ചു.ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാൻ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിർമ്മിക്കുന്ന, സ്വന്തം കുടുംബത്തിൽ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്നേഹം മാത്രം മതി.
തിങ്കളാഴ്ച്ച അബുദാബിയില്‍ വച്ച് വിസ പാസ്‌പോര്‍ട്ടില്‍ പതിച്ചുനല്‍കും. കലാരംഗത്തെ സംഭാവന കണക്കിലെടുത്താണ് ഇരുവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. നേരത്തേ ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും സാനിയാ മിര്‍സയുള്‍പ്പെടെയുളള കായിക താരങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.