ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ദുബായില്‍ പോകാന്‍ കോടതി അനുമതി

മുംബൈ: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ദുബായില്‍ പോകാന്‍ ഡല്‍ഹി പട്യാല കോടതിയുടെ അനുമതി. പെപ്സികോ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നതിനായാണ് നടിക്ക് യാത്രാനുമതി നല്‍കിയത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പ്രധാന പെർഫോമർ താനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. അതോടൊപ്പം,  ഓസ്ക്കാര്‍ പുരസ്ക്കാരത്തിനുള്ള നോമിനേഷനില്‍ നടി അഭിനയിച്ച ചിത്രത്തിലെ ഗാനവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് രാജ്യത്തിന് അഭിമാനമാണെന്നും ജാക്വിലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടി തട്ടിപ്പുകേസിൽ കുറ്റാരോപിതയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ജാക്വിലിൻ സുകേഷിന്റെ കാമുകിയാണെന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് ജാക്വിലിന് ആഡംബര വസ്തുക്കൾ സമ്മാനിച്ചുവെന്നുമാണ് ഇ ഡി ആരോപിക്കുന്നത്. നടിക്ക് കേസുമായി യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് സുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് സുകേഷ് ചന്ദ്രശേഖറിനെതിരെ കേസ് എടുത്തത്. തുടര്‍ന്ന് ഈ കേസില്‍ ജാക്വിലിൻ ഫെർണാണ്ടസിനെയും ഇ ഡി പ്രതി ചേര്‍ക്കുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 17-നാണ് ​കേസിൽ ജാക്വിലിനെയും പ്രതിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

സല്‍മാന്‍ ഖാന് ഈ മെയില്‍ വഴി വീണ്ടും വധഭീഷണി; സുരക്ഷ ശക്തമാക്കി

More
More
National Desk 23 hours ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

More
More
National Desk 1 day ago
National

ഇന്ത്യയിലെ സ്ത്രീകള്‍ അലസരാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നടി സൊണാലി കുല്‍ക്കര്‍ണി

More
More
National Desk 1 day ago
National

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പുതിയ 19 ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് രാജസ്ഥാന്‍

More
More
National Desk 2 days ago
National

മോദിയാണ് വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചത്; തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

അമ്മയുടെ ഈ അവസ്ഥ കണ്ടുനില്‍ക്കുക അത്ര എളുപ്പമല്ല; വൈകാരിക കുറിപ്പുമായി ശില്‍പ ഷെട്ടി

More
More