ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെക്ക് നല്‍കിയതില്‍ 2000 കോടിയുടെ അഴിമതി- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായിരുന്ന ശിവസേയെ അട്ടിമറിച്ചുകൊണ്ട് അധികാരത്തില്‍ വന്ന വിമതന്‍ എക്നാഥ് ഷിന്‍ഡെക്കും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണവുമായി ഉദ്ധവ് വിഭാഗം വക്താവ് സഞ്ജയ്‌ റാവത്ത്. ശിവസേനയുടെ പേരും ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ അഴിമതി നടന്നെന്നാണ് സഞ്ജയ് റാവത്ത് ആരോപിക്കുന്നത്.  2000 കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് തങ്ങള്‍ക്ക് ലഭിച്ച പ്രാഥമിക വിവരമെന്ന് സഞ്ജയ്‌ റാവത്ത് പറഞ്ഞു.

"ഇത്തരമൊരു സംഭവം രാജ്യത്ത് ആദ്യമാണ്.  ഇപ്പോള്‍ പറഞ്ഞത് പ്രാഥമിക കണക്കാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടും. ഇത് നൂറുശതമാനം ശരിയായ വസ്തുതയാണ്. മഹാരാഷ്ട്രയില്‍ ആരാണ് ജയിച്ചതെന്നും തോറ്റതെന്നും വൈകാതെ കാണാം. ഇപ്പോള്‍ ഒന്നും പറയുന്നില്ല''- സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ശക്തമായ വിമര്‍ശനവുമായി ഉദ്ധവും രംഗത്തെത്തിയിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ ചാണകംവരെ തിന്നാന്‍ മടിക്കാത്തവരാണ് കമ്മീഷനില്‍ അംഗങ്ങളായിരിക്കുന്നവരെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയുടെ മുഖ്യ വക്താവിന്റെ ആരോപണം പുറത്തു വന്നിരിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ ഓഫീസിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലാണ് സഞ്ജയ് റാവത്ത് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പിന്നീട് അദ്ദേഹം മാധ്യമങ്ങളോടും ഈ  ആരോപണം ആവര്‍ത്തിച്ചു. ഏക്‌നാഥ് ഷിന്‍ഡെ നേതൃത്വം നല്‍കുന്ന വിഭാഗം ഓരോ എംഎല്‍എക്കും 50 കോടി വീതമാണ് നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരെ 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കിയാണ് ഒപ്പം നിര്‍ത്തിയത്- സഞ്ജയ്‌ റാവത്ത് ആരോപിച്ചു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More