പിണറായി വിജയന്‍ സ്വയം ഭീരുവാണെന്ന് വിളിച്ചുപറയുകയാണ് - വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം ഭീരുവാണെന്ന് വിളിച്ചുപറയുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രണ്ട് കുട്ടികള്‍ കരിങ്കൊടി കാണിക്കുമ്പോഴേക്ക് പേടിച്ച് ഓടിയൊളിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം കിട്ടിയ മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയെത്തുന്ന സ്ഥലങ്ങളില്‍ കറുത്ത വസ്ത്രത്തിനും മാസ്‌കിനും വരെ നിയന്ത്രണമേര്‍പ്പെടുത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വി ഡി സതീശന്റെ പ്രതികരണം.

'ജനകീയ സമരം കാണുമ്പോള്‍ അതിനെ ആത്മഹത്യാ സ്‌ക്വാഡ് എന്നാണ് പാര്‍ട്ടി സെക്രട്ടറി വിളിക്കുന്നത്. ഞങ്ങളെ പരിഹസിച്ചതുകൊണ്ടാണ് സമരം ഇങ്ങനെ ശക്തമായി തുടരുന്നത്. സത്യാഗ്രഹസമരത്തില്‍നിന്നും ആത്മഹത്യാ സ്‌ക്വാഡ് നടത്തുന്ന സമരം എന്ന് സിപിഎം തന്നെ പറയേണ്ടി വന്നല്ലോ... സിപിഎമ്മിന്റെ പ്രതിരോധ ജാഥയ്ക്ക് ആ പേര് എന്തുകൊണ്ടും യോജിക്കും. എല്ലാ തരത്തിലും സിപിഎമ്മിപ്പോള്‍ പ്രതിരോധത്തിലാണ്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കരിങ്കൊടി പ്രകടനത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആത്മഹത്യാ സ്‌ക്വാഡുകളാണ് സമരം നടത്തുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. 'മുഖ്യമന്ത്രി ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്യുന്നത് സൗകര്യം നോക്കിയാണെന്നും മുഖ്യമന്ത്രിക്കോ മറ്റ് മന്ത്രിമാര്‍ക്കോ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More