പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്നുതന്നെയാണ്- പിണറായി വിജയന്‍

കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. പൗരത്വത്തിന്റെ കാര്യത്തില്‍ മതം എങ്ങനെയാണ് അടിസ്ഥാനമാകുമെന്നതെന്നും അദ്ദേഹം ചോദിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞതാണ്. അത് കേരളത്തിന്റെ പ്രത്യേകതയാണ്. കേന്ദ്രം നടപ്പാക്കുമെന്ന് പറഞ്ഞ പൗരത്വനിയമം നിങ്ങള്‍ എങ്ങനെ നടപ്പാക്കില്ലെന്ന് പറയും എന്ന് അന്ന് ചിലര്‍ ചോദിച്ചു. അതിന് ഒറ്റ ഉത്തരമേയുളളു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണ്. അത് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. ആ നിയമം ഇവിടെ നടപ്പിലാക്കില്ലെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം നടപ്പിലാക്കില്ല എന്നുതന്നെയാണ്'- മുഖ്യമന്ത്രി പറഞ്ഞു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നടപടി തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതവിഭാഗങ്ങളിലും തെറ്റ് നടക്കുന്നുണ്ടെന്നും അതെല്ലാം സിവില്‍ കേസായി കൈകാര്യം ചെയ്യുമ്പോള്‍ മുസ്ലീം ചെയ്യുന്നത് മാത്രം ക്രിമിനല്‍ കുറ്റമാകുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

More
More
Web Desk 1 day ago
Keralam

മൂന്നാം സീറ്റില്‍ തീരുമാനം വൈകുന്നത് ശരിയല്ല- പിഎംഎ സലാം

More
More
Web Desk 2 days ago
Keralam

രഹസ്യം ചോരുമെന്ന ഭയം വരുമ്പോള്‍ കൊന്നവര്‍ കൊല്ലപ്പെടും; കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎം ഷാജി

More
More
Web Desk 3 days ago
Keralam

'ശ്രീറാം സാറേ, സപ്ലൈകോയില്‍ വരികയും ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും'- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 3 days ago
Keralam

ടിപി വധക്കേസ് അന്വേഷണം മുന്നോട്ടുപോയാല്‍ മുഖ്യമന്ത്രിയിലെത്തും- കെ സുധാകരന്‍

More
More
Web Desk 3 days ago
Keralam

ജീവിതത്തില്‍ പ്രതിസന്ധിയുണ്ടായപ്പോള്‍ ശക്തമായി കൂടെ നിന്നയാളാണ് പിടി തോമസ്- ഭാവന

More
More