സിപിഎമ്മിന്റെ ജാഥയ്ക്ക് ഇടാന്‍ പറ്റിയ ബെസ്റ്റ് പേരാണ് 'പ്രതിരോധ ജാഥ'- വി ഡി സതീശന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയ്ക്ക് ഇടാന്‍ പറ്റിയ പേരാണ് 'പ്രതിരോധ ജാഥ'യെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത്രയും വലിയ പ്രതിരോധത്തിലാണ് സിപിഎം ഇപ്പോള്‍ നില്‍ക്കുന്നതെന്നും നാട്ടില്‍ നടക്കുന്ന എല്ലാ സാമൂഹ്യ വിപത്തുകളുടെയും പിന്നില്‍ സിപിഎമ്മാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ലഹരിക്കളളക്കടത്തില്‍ സിപിഎം നേതാക്കള്‍, ക്വട്ടേഷന്‍ സംഘത്തില്‍ സിപിഎം നേതാക്കള്‍, സ്വര്‍ണ്ണക്കടത്തുകേസില്‍ സിപിഎം അനുഭാവികള്‍, കൊലപാതകം നടത്തുന്നത് സിപിഎം ക്രിമിനലുകള്‍, സ്ത്രീവിരുദ്ധ പ്രചരണം നടത്തുന്നതും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും സിപിഎമ്മുകാര്‍. നാട്ടില്‍ കൊളളരുതാത്ത എന്തൊക്കെയുണ്ടോ അതിന്റെയെല്ലാം പുറകില്‍ സിപിഎമ്മുകാരാണ്. സിപിഎം ജീര്‍ണ്ണിച്ചുതുടങ്ങി'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആകാശ് തില്ലങ്കേരിയെപ്പോലൊരു മൂന്നാംകിട ക്രിമിനലിന്റെ വിരല്‍ത്തുമ്പില്‍നിന്ന് വിറയ്ക്കുകയാണ് സിപിഎമ്മെന്നും അവനെ വിഷമിപ്പിക്കേണ്ടെന്നാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 'ആകാശിന് വിഷമം വന്നാല്‍, ആകാശിന് ദേഷ്യം വന്നാല്‍ ഏതൊക്കെ നേതാക്കളുടെ പേരായിരിക്കും വിളിച്ചുപറയുക എന്ന പേടിയാണ് സിപിഎം നേതാക്കള്‍ക്ക്'- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More