ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട- ഹൈക്കോടതി

കൊച്ചി: ക്ഷേത്രങ്ങളുടെ ഭരണസമിതികളില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തരുത് എന്ന് ഹൈക്കോടതി ഉത്തരവ്. പ്രാതിനിധ്യസ്വഭാവത്തില്‍ കമ്മിറ്റികളില്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തുന്ന പ്രവണതക്കെതിരായാണ് പുതിയ ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലെയും കമ്മിറ്റികളില്‍ ഇനിമേല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കാന്‍ പാടില്ല എന്നാണ് ഉത്തരവ്. 

മലപ്പുറം ജില്ലയിലെ കാളികാവ് ക്ഷേത്ര ഭരണസമിതിയിലേക്ക് പ്രാദേശിക സിപിഎം നേതാക്കളായ അശോക്‌ കുമാര്‍,പങ്കജാക്ഷന്‍, രതീഷ്‌ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ക്ഷേത്രങ്ങളിലെ ഭരണസമിതിയിലേക്ക് സജീവ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളെ നിയമിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുതിയ ഉത്തരവില്‍ പറയുന്നത്. ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി രാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുത് എന്നും കോടതി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കാളികാവ് ക്ഷേത്രഭരണ സമിതിയില്‍ സി പി എം പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തുന്നതിന് എതിരായ ഹരജിയിലാണ് ഹൈക്കോടതി വിധി. എന്നാല്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണസമിതികളില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ഈ ഉത്തരവ് ദൂരവ്യാപമായ ഫലമുളവാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More