ഭരണകക്ഷി യുവജന സംഘടനകള്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ പരാജയമാണ്- സലീം മടവൂര്‍

മലപ്പുറം: കൊല്ലത്ത് പൊലീസ് സാന്നിദ്ധ്യത്തില്‍ ഡി വൈ എഫ് ഐക്കാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍. കൊല്ലത്ത് നടന്ന അക്രമങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും ഭരണകക്ഷി യുവജന സംഘടനകള്‍ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് പൊലീസിന്റെ പരാജയമായി പൊതുസമൂഹം വിലയിരുത്തുമെന്ന തിരിച്ചറിവ് അടിച്ചവര്‍ക്കുണ്ടാകണമെന്നും സലീം മടവൂര്‍ പറഞ്ഞു. പൊലീസിന്റെ പണി യുവജനസംഘടനകള്‍ ഏറ്റെടുക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'മന്ത്രിമാര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് പൊലീസാണ്. അവര്‍ ഭരണകൂടത്തിന്റെ ഭാഗമാവുമ്പോള്‍ പ്രതിപക്ഷം സമരങ്ങള്‍ ആസൂത്രണം ചെയ്യും. നിയമവിരുദ്ധ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടത് പൊലീസാണ്. ആ പണി മന്ത്രിമാരുടെ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ ഏറ്റെടുക്കരുത്'- സലീം മടവൂര്‍ പറഞ്ഞു. കരിങ്കൊടി പ്രതിഷേധം പെട്ടന്നുണ്ടാകുന്ന പ്രതിഷേധമാണെന്നും എല്ലാ ദിവസവും ശ്രദ്ധപിടിക്കാനായി കറുത്ത തൂവാലയുമായി ഇറങ്ങുന്ന ഏര്‍പ്പാട് യൂത്ത് കോണ്‍ഗ്രസും നിര്‍ത്തണമെന്നും സലീം മടവൂര്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ചയാണ് കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിനുമുന്നില്‍വെച്ച് മന്ത്രി പി രാജീവിനുനേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു പന്തളത്തിനും കെഎസ് യു പ്രവര്‍ത്തകന്‍ ആഷിക് ബൈജുവിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More