'ഇങ്ങനെ പേടിക്കാതെ മോദീ' - പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത നടപടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്കെതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു കോൺഗ്രസ്സ് നേതാവിന്റെ പ്രസ്ഥാവന പോലും ബിജെപി എത്രമാണ് അസ്വസ്തപ്പെടുത്തുന്നത്. ഇങ്ങനെ പേടിക്കാതെ മോദി എന്നാണ് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

കോൺഗ്രസ്സ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു... റായ്പൂർ കോൺഗ്രസ്സ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുവാൻ വിമാനത്തിൽ കയറിയപ്പോൾ പോലീസ് നാടകീയമായാണ് വിമാനത്തിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്.  KC വേണുഗോപാൽ MP യുടെ നേതൃത്വത്തിൽ റൺവേയിൽ തന്നെ കോൺഗ്രസ്സ് നേതാക്കളുടെ  ശക്തമായ സമരമുണ്ടായിരുന്നു. തുടർന്ന് മനു അഭിഷേക് സിങ്ങ്വിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് അഭിഭാഷക സംഘം സുപ്രീം കോടതിയിൽ നടത്തിയ പോരാട്ടത്തിൽ ജാമ്യം .... 

മോദി സർക്കാർ ഇത്രയൊക്കെ കോലാഹലം നടത്താനുള്ള കാരണം അറിയുമോ ? പവൻ ഖേര മോദിക്കെതിരെ ഒരു പ്രസ്താവന നടത്തിയത്രേ... കണ്ടില്ലെ ഒരു കോൺഗ്രസ്സ് നേതാവിന്റെ പ്രസ്ഥാവന പോലും ഇവരെ എത്ര അസ്വസ്തപ്പെടുത്തുന്നുവെന്ന് ... ഇങ്ങനെ പേടിക്കാതെ മോദി...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പവന്‍ ഖേരയെ അറസ്റ്റ് ചെയ്തതിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ ഇരുന്നുകൊണ്ട് ഗൗതം അദാനിയുടെ പാദസേവകൻ ആകാൻ നരേന്ദ്രമോദി ശ്രമിച്ചാൽ ആ രാഷ്ട്രീയ ജീർണ്ണത ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കോൺഗ്രസിൻറെ വക്താക്കളും പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞിരിക്കും. അറസ്റ്റ് കൊണ്ടും ജയിലറകൾ കൊണ്ടും കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് നരേന്ദ്രമോദി കരുതേണ്ട. അദാനിക്ക് വിനീത വിധേയനായി നിൽക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ നരേന്ദ്ര "ഗൗതം ദാസ് " മോദി എന്നു വിളിച്ചതിൽ എന്താണ് തെറ്റെന്നാണ് സുധാകരന്‍ ചോദിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 5 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 5 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 6 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More