ഇഡി റെയ്ഡിനുപിന്നാലെ ജോയ് ആലൂക്കാസിന്റെ 305 കോടി മൂല്യംവരുന്ന സ്വത്ത് കണ്ടുകെട്ടി

ഡല്‍ഹി: കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ ഉടമ ജോയ് ആലൂക്കാസ് വര്‍ഗീസിന്റെ 305 കോടി മൂല്യംവരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദുബായിലെ ജോയ് ആലൂക്കാസ് ജ്വല്ലറിയില്‍ ഹവാല ഇടപാട് വഴി പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

തൃശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി വരുന്ന സ്വത്തുക്കള്‍, മൂന്ന് ബാങ്ക് അക്കൗണ്ടുകള്‍, മൂന്ന് സ്ഥിര നിക്ഷേപങ്ങള്‍, 217 കോടി വരുന്ന ജോയ് ആലൂക്കാസിന്റെ ഇന്ത്യയിലെ ഓഹരികള്‍ എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്. ഇന്ത്യയില്‍നിന്ന് ഹവാല ചാനല്‍ വഴി ദുബായിലേക്ക് ഭീമമായ തുക കൈമാറ്റം ചെയ്തതും ആ പണം ദുബായിലുളള ജോയ് ആലൂക്കാസ് ജ്വല്ലറിയില്‍ നിക്ഷേപിച്ചതുമാണ് നടപടിക്കു കാരണമെന്ന് ഇഡി വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ജോയ് ആലൂക്കാസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസ്, കമ്പനി ഡയറക്ടറുടെ താമസസ്ഥലം ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഹവാല ഇടപാടുകളില്‍ ജോയ് ആലൂക്കാസിന്റെ സജീവ പങ്കാളിത്തം  തെളിയിക്കുന്ന  ഔദ്യോഗിക രേഖകളും മെയിലുകളും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 37 എ വകുപ്പ് (ഫെമ) പ്രകാരം ജോയ് ആലൂക്കാസ് നിയമലംഘനം നടത്തിയെന്നാരോപിച്ചായിരുന്നു ഇഡി റെയ്ഡ് നടത്തിയത്. വിഷയത്തില്‍ ആലൂക്കാസ് ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

National Desk

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More