അദാനിയും മോദിയും ഒന്നാണ്, സത്യം പുറത്തുവരും വരെ പോരാട്ടം തുടരും- രാഹുല്‍ ഗാന്ധി

റായ്പൂര്‍: അദാനിയെക്കുറിച്ചുളള സത്യങ്ങള്‍ പുറത്തുവരുന്നതുവരെ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയും ഗൗതം അദാനിയും ഒന്നാണെന്നും അദാനിയെ അതിസമ്പന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനിയെ എന്തിനാണ് സംരക്ഷിക്കുന്നതെന്ന തന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പക്കല്‍ ഉത്തരമില്ലെന്നും വിമര്‍ശനം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രാജസ്ഥാനില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വളരെ ലളിതമായ ചോദ്യങ്ങളാണ് പ്രധാനമന്ത്രിയോട് ഞാന്‍ ചോദിച്ചത്. പക്ഷെ അദ്ദേഹത്തിന് ഉത്തരമില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ടാണ് അദാനി അതിസമ്പന്നനായി മാറിയത്. പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും അദാനിയുടെ സംരക്ഷകരായി മാറി. അദാനിക്കെതിരായ എന്റെ വാദങ്ങള്‍ സഭാരേഖകളില്‍നിന്നുപോലും നീക്കംചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയും ഇതുപോലെയായിരുന്നു. അവര്‍ ഇന്ത്യയുടെ എല്ലാ സമ്പത്തും കൊണ്ടുപോകാനാണ് ശ്രമിച്ചത്. ആ ചരിത്രം ആവര്‍ത്തിക്കുകയാണ്. ഇപ്പോള്‍ അദാനിയുടെ കമ്പനി എല്ലാം കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. അന്ന്  ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നേരിട്ടതുപോലെ കോണ്‍ഗ്രസ് അദാനിയെ നേരിടും. ഈ പോരാട്ടത്തില്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അണിചേരണം'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷക്കണക്കിന് ജനങ്ങളാണ് ഭാരത് ജോഡോ യാത്രയിലുടനീളം പങ്കെടുത്തതെന്നും പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ചായിരുന്നു ജനങ്ങള്‍ തനിക്കൊപ്പം നടന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 'കേരളത്തിലൂടെ നടക്കുമ്പോള്‍ അസഹനീയമായ മുട്ടുവേദനയുണ്ടായി. മുന്നോട്ടുപോകാനാവുമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് ജനങ്ങളെ കേള്‍ക്കണമായിരുന്നു. ഞാന്‍ അത്തരം പ്രതിസന്ധികളെ അവഗണിച്ചു. കര്‍ഷകരോടും സാധാരണക്കാരായ തൊഴിലാളികളോടും സംസാരിച്ചു. വിശപ്പും ദാഹവും മറന്ന് ആയിരങ്ങള്‍ എനിക്കൊപ്പം നടന്നു. ഇന്ന് കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാകയുയര്‍ത്താന്‍ നരേന്ദ്രമോദിക്ക് സാധിക്കുമോ? ഞാന്‍ കശ്മീരിലെ യുവാക്കളുടെ മനസറിഞ്ഞതുകൊണ്ടാണ് എനിക്കത് സാധിച്ചത്. അവര്‍ തീവ്രവാദികളല്ല'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More