പൗരത്വ നിയമത്തെ അനുകൂലിച്ച പ്രശാന്ത് കിഷോറിനെ ജെഡിയു പുറത്താക്കി

ജെഡിയു ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനേയും ജനറല്‍ സെക്രട്ടറി പവന്‍ വര്‍മയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നും ചൂണ്ടിക്കാട്ടി ബിഹാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നിതീഷ് കുമാറാണ് നടപടി സ്വീകരിച്ചത്. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ഇരുവര്‍ക്കും പാര്‍ട്ടി നേതൃത്വവുമായി കടുത്ത ഭിന്നിപ്പുണ്ടായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ സന്തോഷമെന്നും, അടുത്ത ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

നിതീഷ് കുമാറിനെതിരെ മോശം പരാമര്‍ശം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും, പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് ഇരുവരും പ്രവര്‍ത്തിച്ചതെന്നും, ഇവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജെഡിയു പറയുന്നു. പ്രശാന്ത് കിഷോര്‍ കൊറോണയേക്കാള്‍ മാരകമായ വൈറസാണെന്നും, അദ്ദേഹം വിട്ടുപോയതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മുതിര്‍ന്ന ജെഡിയു നേതാവായ അജയ് അലോകിന്റെ പ്രതികരണം.

പൗരത്വ നിയമവുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കിഷോറും മറ്റു പാർട്ടി നേതൃത്വവും തമ്മില്‍ അകല്‍ച്ച തുടങ്ങിയത്. നിതീഷ് കുമാറും, ജെഡിയു-വും കേന്ദ്ര സര്‍ക്കാറിന് അനുകൂല സമീപനം സ്വീകരിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പുറത്തുപോകാമെന്നായിരുന്നു നിതീഷ് കുമാര്‍ പരസ്യമായി കിഷോറിന് നൽകിയ മറുപടി. എന്നാൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ പിന്തുണച്ച് പ്രശാന്ത് കിഷോര്‍ തുടരെത്തുടരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയേയും മമത ബാനര്‍ജിയേയുമെല്ലാം പുകഴ്ത്തി പല തവണ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റിട്ടു. ഇത് പാർട്ടിയുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയും പുറത്താക്കലിലേക്ക് വഴിവെക്കുകയുമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More