തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ കൊടിയ ജനദ്രോഹത്തെ മറച്ചുപിടിക്കാനും അവരെ ജനരോഷത്തില്‍നിന്ന് രക്ഷിച്ചെടുക്കാനുമാണ് ബിജെപിയോടൊപ്പം ചേര്‍ന്ന് കേരളത്തിലെ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ് നയങ്ങളെ വിമര്‍ശിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വെറും 411 രൂപ വിലയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിനാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ 1103 രൂപ വില ഈടാക്കുന്നതെന്നും കോണ്‍ഗ്രസ് നല്‍കിയിരുന്ന 519 രൂപ സബ്സിഡി ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചതാണ് ഇപ്പോഴത്തെ കഴുത്തറപ്പന്‍ വിലയിലേക്കെത്തിച്ചതെന്നും വി ടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഉദ്പ്പാദന ചെലവിനനുസരിച്ച് മാത്രം വില നിശ്ചയിക്കുക, മിതമായ നികുതി മാത്രം ഈടാക്കുക, അനാവശ്യ സെസുകള്‍ ഒഴിവാക്കുക, ഗാര്‍ഹികാവശ്യത്തിനുളള പാചക വാതകത്തിന് സബ്സിഡി നല്‍കുക എന്ന ശരിയായ കോണ്‍ഗ്രസ് നയം മാത്രമാണ് രൂക്ഷമായ ഇന്ധനവിലക്കയറ്റത്തിന് ഏക പരിഹാരം. അഞ്ഞൂറു രൂപയ്ക്ക് ഒരു ഗ്യാസ് സിലിണ്ടര്‍ എന്ന ലക്ഷ്യത്തിനായി 2024-ല്‍ നമുക്ക് കൈയോട് കൈകോര്‍ക്കാം. ഹാത് സേ ഹാത് ജോഡോ'- വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 351 രൂപ വര്‍ധിച്ചു. ഇതോടെ കേരളത്തില്‍ ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയും വാണിജ്യ സിലിണ്ടറിന് 2124 രൂപയുമായി. പുതിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ വര്‍ഷം ഇത് രണ്ടാംതവണയാണ് പാചക വാതക വില വര്‍ധിക്കുന്നത്. ജനുവരി 1-ന് വാണിജ്യ സിലിണ്ടര്‍ വില 25 രൂപ വര്‍ധിപ്പിച്ചിരുന്നു