അന്യായമായ മാർഗങ്ങൾ വഴിയാണ് ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയത് - സിപിഎം

അന്യായമായ മാർഗങ്ങൾ വഴിയാണ് ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയതെന്ന് സിപിഎം. കഴിഞ്ഞ അഞ്ച്‌ വർഷം അടിച്ചമർത്തലുകൾ നേരിട്ട്‌ സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌ത ആയിരക്കണക്കിന്‌ കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ - സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

അഭൂതപൂർവമായ അളവിൽ പണം ചെലവിട്ടും അന്യായമായ ഇതര മാർഗങ്ങൾ വഴിയുമാണ്‌ ബിജെപി ത്രിപുരയിൽ കഷ്‌ടിച്ച്‌ ഭൂരിപക്ഷം നേടിയത്. 60 അംഗ നിയമസഭയിൽ 2018ൽ 44 സീറ്റ്‌ നേടിയ ബിജെപി സഖ്യത്തിന്‌ ഇക്കുറി 11 സീറ്റ്‌ കുറഞ്ഞു. ബിജെപിയെ നിരാകരിച്ച്‌, ഇടതുമുന്നണിക്കും പ്രതിപക്ഷ സ്ഥാനാർഥികൾക്കും വോട്ട്‌ ചെയ്‌ത എല്ലാവർക്കും അഭിവാദ്യങ്ങൾ.

വളരെയേറെക്കാലം സംസ്ഥാനത്ത്‌ പൊതുപ്രവർത്തനത്തിന്‌ സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ അഞ്ച്‌ വർഷം അടിച്ചമർത്തലുകൾ നേരിട്ട്‌ സിപിഐ എമ്മിനും ഇടതുമുന്നണിക്കും വേണ്ടി നിലകൊള്ളുകയും ധൈര്യപൂർവം തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്‌ത ആയിരക്കണക്കിന്‌ കേഡർമാർക്കും അനുഭാവികൾക്കും അഭിനന്ദനങ്ങൾ. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ വർധിത വീര്യത്തോടെയും ഊർജത്തോടെയും സിപിഐ എമ്മും ഇടതു മുന്നണിയും നിലകൊള്ളും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 20 hours ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 22 hours ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 1 day ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 1 day ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More