പിണറായി വിജയനും കുടുംബവും കേരളത്തിന്റെ ഐശ്വര്യം- ഇ പി ജയരാജന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പിണറായി വിജയനും കുടുംബവും കേരളത്തിന്റെ ഐശ്വര്യമാണെന്നും അദ്ദേഹത്തിനെതിരെ ആക്രമണത്തിനു തുനിഞ്ഞാല്‍ ജനങ്ങള്‍ നോക്കി നില്‍ക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. അദ്ദേഹത്തെ തൊട്ടുകളിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ നോക്കിനില്‍ക്കില്ല. ചെറുപ്പക്കാരി പെണ്‍കുട്ടികള്‍ മുടിയും ക്രോപ്പ് ചെയ്ത് ഷര്‍ട്ടും ജീന്‍സ് പാന്റുമിട്ട് കറുത്ത കൊടിയില്‍ കല്ലുംകെട്ടി പിന്നാലെ പോയാല്‍ ഈ നാട്ടിലെ ജനങ്ങള്‍ നോക്കിനില്‍ക്കുമെന്ന് കരുതരുത്. ഈ അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഇറങ്ങും. അവരെ പിടിച്ചുനിര്‍ത്താനാവില്ല'- ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജനകീയ പ്രതിരോധ ജാഥ കണ്ണൂരെത്തിയപ്പോഴും എല്‍ഡിഎഫ് കണ്‍വീനര്‍ പങ്കെടുക്കാതിരുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. എ കെ ജി സെന്ററില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാണ് ഇപി ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയോടെ തേക്കിന്‍കാട് മൈതാനിയിലെത്തിയ ഇപി, മുഖ്യമന്ത്രിയെ പുകഴ്ത്തിയും കേന്ദ്രസര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചുമാണ് പ്രസംഗിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More