മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്ട് കെ'യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. വരിയെല്ലിന് പരിക്കേറ്റ അമിതാഭ് ബാച്ചനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ സിടി സ്‌കാനിനു വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹത്തിന് വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് നിർത്തിവച്ചു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
'ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ എനിക്ക് പരിക്കേറ്റു. വാരിയെല്ല് പൊട്ടിയിട്ടുണ്ട്. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ ഡോക്ടർ കൺസൾട്ട് ചെയ്ത സിടി സ്കാൻ ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങി. കിടക്കുമ്പോഴും ശ്വാസം എടുക്കുമ്പോഴും വേദനയുണ്ട്. സാധാരണ നിലയിലേക്ക് ആകാന്‍ കുറച്ചു ആഴ്ചകളെടുക്കും. വേദനക്കുള്ള മരുന്നുകളുണ്ട്. ഭേദമാകുന്നതു വരെ ഏറ്റെടുത്ത ജോലികളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. എല്ലാവരും സഹകരിക്കുക' - അമിതാഭ് ബച്ചന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു ഫാന്‍റസി ഡ്രാമയാണ് പ്രൊജക്റ്റ് കെ. സി അശ്വിനി ദത്താണ് നിര്‍മ്മാണം. ഈ ചിത്രത്തില്‍ ദീപിക പദുകോണാണ് നായികയായി എത്തുന്നത്. പ്രോജക്ട് കെ 2024-ൽ പ്രദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്