നിങ്ങളെ പുകഴ്ത്തിയാല്‍ മാധ്യമ അവാര്‍ഡ്, വിമര്‍ശിച്ചാല്‍ കേസും അറസ്റ്റും- പി കെ ബഷീര്‍ എംഎല്‍എ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പി കെ ബഷീര്‍ എംഎല്‍എ. മണി പവറും പൊളിറ്റിക്കല്‍ പവറുമുളള സിപിഎം ഇപ്പോള്‍ മീഡിയാ പവറിനായി മാധ്യമങ്ങളെ വരുതിയിലാക്കാനുളള ശ്രമമാണ് നടത്തുന്നതെന്നും നിങ്ങളെ പുകഴ്ത്തിയാല്‍ മാധ്യമ അവാര്‍ഡും വിമര്‍ശിച്ചാല്‍ കേസും അറസ്റ്റും എന്നതാണ് ഇവിടെ സംഭവിക്കുന്നതെന്നും പി കെ ബഷീര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടത്തിയ വാക്കൗട്ട് പ്രസംഗത്തിലായിരുന്നു പി കെ ബഷീറിന്റെ വിമര്‍ശനം.

'മോദിക്കുവേണ്ടിയാണ് നിങ്ങള്‍ ചലിക്കുന്നത്. ഇപ്പോള്‍ മോദി നിങ്ങള്‍ക്ക് വെറ്റില വയ്‌ക്കേണ്ട സ്ഥിതിയാണ്. ജനാധിപത്യം, നീതി, അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്നും സിപിഎം പറയേണ്ട. നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരാണെങ്കില്‍ ഹര്‍ത്താല്‍ വിഷയമാക്കിയുളള ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കേസ് കൊടുത്തതെന്തിനാണ്? നിങ്ങളുടെ വാക്കും കീറചാക്കും ഒരുപോലെയാണ്'- പി കെ ബഷീര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം എവിടെയാണ് മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതെന്നും ദേശാഭിമാനിയുടെ വാര്‍ത്തകളില്‍ എവിടെയാണ് സത്യസന്ധതയെന്നും പി കെ ബഷീര്‍ ചോദിച്ചു. സാങ്കേതികത്വം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരെ കേസില്‍പ്പെടുത്തുന്നതെന്നും മാധ്യമസ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്ന പിണറായി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More